സാൻ ഫ്രാൻസിസ്കോ  സെന്റ് തോമസ്  സീറോ  മലബാർ  കാതോലിക്കാ ഇടവകയുടെ ഓണാഘോഷം  കെങ്കേമമായി ആഘോഷിച്ചു.

സ്വന്തം ലേഖകൻ|US

Sep 21, 2023 01:45:39 AM

News image

മാവേലി തമ്പുരാൻ പ്രജകളോട് ആദരവും നന്ദിയും പ്രകടിപ്പിച്ചുകൊണ്ട് സംസാരിക്കുന്നു | Photo: JE

സാൻഫ്രാൻസിസ്കോയിലെ, മിൽപീറ്റസ്  ആസ്ഥാനമായി പ്രവർത്തിക്കുന്ന, സെൻറ് തോമസ്
 സീറോ മലബാർ കാതോലിക്കാ ഇടവക പള്ളിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം
ഗംഭീരമായി. അഞ്ഞൂറിൽ പരം ഇടവകാംഗങ്ങൾ പങ്കെടുത്ത ആഘോഷങ്ങൾ, പങ്കെടുത്തവരുടെ
മനസ്സും വയറും നിറക്കുന്നതായിരുന്നു. ഇടവക വികാരി ഫാദർ ലിഗോറി കട്ടികാരൻ
ഇടവകാംഗങ്ങൾക്ക് എല്ലാവർക്കും സ്‌നേഹത്തിന്റെയും, നന്മയുടെയും ഓണാശംസകൾ നേർന്നു .
 വിഭവസമൃദ്ധമായ സദ്യക്ക് ശേഷം, മാവേലി എഴുന്നെള്ളത്, ഇടവകയിലെ യുവ പ്രതിഭകൾ
അവതരിപ്പിച്ച തിരുവാതിര, നൃത്തങ്ങൾ എന്നിവക്കൊപ്പം, ചെണ്ട മേളവും, കൂട്ടലേലവും
ഉണ്ടായിരുന്നു. ഇടവകയുടെ ആരംഭ കാലം മുതൽ മുടങ്ങാതെ എല്ലാ വർഷവും ഓണാഘോഷങ്ങൾ
നടത്താറുണ്ട്. ഇടവകാംഗങ്ങൾ കൂടാതെ ജാതിമത ഭേദമെന്യേ  ഒട്ടനവധിപേർ ഓണാഘോഷങ്ങളിൽ
പങ്കെടുത്തു സൗഹൃദം പങ്കുവെച്ചു. ഇരിമ്പൻ മാത്യുവിൻറെ നേതൃത്ത്തിൽ കുട്ടികളൊരുക്കിയ
 പൂക്കളം  മനോഹരമായിരുന്നു.

 

 കൈക്കാരൻമാരായ അനിൽ അരഞ്ഞാണി, തങ്കച്ചൻ മാത്യു, ടോണി അമ്പലത്തിങ്ങൽ, സുജിത്
ജോസഫ് എന്നിവരോടൊപ്പം കൺവീനേഴ്‌സ് ആയ ജിൻസ് മാത്യു, മിലി ആലപ്പാട്ട്, അശ്വതി
ഓളക്കങ്ങൾ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്ത്യം കൊടുത്തു .


മുൻ കൈക്കാരന്മാരായ  ജോൺപോൾ വർക്കി,ലെബോൺ മാത്യു, സജൻ മൂലേപ്ലാക്കൽ, ബാബു
തോമസ്, ജഫ്‌റി ചെമ്മണ്ണൂർ, പ്രവീൺ എന്നിവരോടൊപ്പം ജാക്‌സൺ പൂയപ്പാടം, അലക്സ്
മാച്ചായനിക്കൽ, ബിജു മുണ്ടമറ്റം  എന്നിവർ  സദ്യവട്ടങ്ങൾ കൈകാര്യം ചെയ്തു. പാരിഷ്
കൌൺസിൽ അംഗങ്ങങൾ, മദേഴ്‌സ് ഫോറം, വോളന്റീർ ഗ്രൂപ്പ് തുടങ്ങിയ എല്ലാവരും
 ഓണാഘോഷങ്ങൾ ഭംഗിയാക്കാൻ പ്രവർത്തിച്ചു.


ഇടവകാംഗങ്ങളായ സുഭാഷ് സ്കറിയ, ജസ്റ്റിൻ, സിജിൽ തുടങ്ങിയവർ  നേതൃത്വം നൽകിയ ചെണ്ട
മേളം കാണികൾക്ക് ഹരം പകർന്നു, സുനിൽ വര്ഗീസ്, അശോക് മാത്യു എന്നിവർ കൂട്ട ലേലത്തിന്
നേതൃത്വം നൽകി. സിനോയ്സ് കിച്ചൻ ആണ് സദ്യ  കേറ്റർ ചെയ്തത്.

 

 

 

ഫോറിൻ മലയാളി പത്രത്തിനു വേണ്ടി ക്യാമറമാൻ ജേക്കബ് എഫ്രേമിനൊപ്പം കാലിഫോർണിയ റീജിയണൽ ഡയറക്ടർ സജൻ മൂലപ്ലാക്കൽ തയാറാക്കിയ റിപ്പോർട്ട്.


 

More News in Us

News image
News image