വർണ്ണ ശമ്പളമായ ദീപാവലി മേള ഒരുക്കി കാലിഫോർണിയയിലെ അസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്കൻ ( AiA)

സ്വന്തം ലേഖകൻ|US

Oct 31, 2023 01:59:25 AM

News image

അസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്കൻ ദീപാവലി മേള | Photo: Private

സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ പ്രമുഖ മലയാളി സഘടനകളായ ഫോമാ, മങ്ക, ബേ മലയാളി, NSS തുടങ്ങിയ നാല്പത്തഞ്ചിൽ പരം ഇന്ത്യൻ ഓർഗനൈസഷൻസ് അടങ്ങുന്ന, അസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്കൻ (AIA), സംഘടിപ്പിച്ച ദസറ ദിവാലി ധമാക്ക അതിഗംഭീരമായി !

 

അലമേട കൗണ്ടി ഫെയർ ഗ്രൗണ്ടിൽ നടന്ന അതി മനോഹരമായ ഈ ദീപാവലി ഉത്സവ ആഘോഷങ്ങളിൽ ഇരുപത്തി അയ്യായിരത്തിൽ പരം ആളുകൾ പങ്കെടുത്തു. നാല്പത്തഞ്ചിൽ  പരം ഇന്ത്യൻ സംഘടനകൾ പിന്തുണയ്ക്കുന്ന നോർത്തേൺ കാലിഫോർണിയയിലെ ഏറ്റവും വലിയ ദിവാലി ഉത്സവങ്ങളിൽ ഒന്നായി, AIA സംഘടിപ്പിച്ച ദസറ ദിവാലി ധമാക്ക.

 

ഇന്ത്യൻ പാരമ്പര്യങ്ങളും വൈവിധ്യതയും സംസ്കാരവും വിളിച്ചോതുന്നതായിരുന്നു ദിവസം മുഴുവൻ നീണ്ടു നിന്ന ആഘോഷങ്ങളിൽ പ്രതിഫലിച്ചത്. ജന പ്രീതി ആർജിച്ച പ്രോഗ്രാമുകളായ രാവൺ ദാഹൻ, വെടിക്കെട്ട്, ദാണ്ഡിയാ ഡാൻസ് എന്നിവക്കായി വൈകിയും ജനങ്ങൾ എത്തിച്ചേർന്നു. പാർക്കിംഗ് ലോട്ടുകൾക്കും സമീപസ്ഥ റോഡുകൾക്കും വൈകുന്നേരത്തോടെ ജനങ്ങളാൽ നിറഞ്ഞു.

 

സാൻ ഫ്രാൻസിസ്കോ ഇന്ത്യൻ കോണ്സുലേറ്റ് ജനറൽ ഡോക്ടർ കെ. ശ്രീകാർ റെഡ്‌ഡി മുഖ്യതിഥി ആയ ചടങ്ങിൽ, അലമേട കൗണ്ടി സൂപ്പർവൈസർ ഡേവിഡ് ഹൊബെർട്, കാലിഫോർണിയ സ്റ്റേറ്റ് സെനറ്റർ ഡേവിഡ് കോർട്ടേസി, അസംബ്ലി മെംബേർസ് ലിസ് ഒർട്ടേഗ, അലക്സ് ലീ, അലമേട കൗണ്ടി സൂപ്പർ വൈസ്സെർ എലിസ മാർക്‌സ്, ലെന റ്റാം, മിൽപിൽസ് മേയർ കാർമേൻ മൊൺടാനോ, ഫ്രീമോണ്ട് കൌൺസിൽ മെമ്പർ രാജ് സെൽവൻ, ശ്രീധർ  വേറോസ്, ജീൻ ജോഷി തുടങ്ങിയവർ  അവരുടെ ദിവാലി ആശംസകൾ അറിയിച്ചു.

 

രാവിലെ മുതൽ ബേ ഏരിയയിലെ വിവിധ കല പ്രതിഭകൾ അവതരിപ്പിച്ച കല രൂപങ്ങൾ അരങ്ങേറി. കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. വൈകുന്നേരത്തോടെ “മഹാ മംഗല ആരതി” എന്ന രീതിയിൽ ലക്ഷ്മി ദേവിക്ക് പരമ്പരാഗത പ്രാർത്ഥനകൾ/പൂജകൾ നടത്തുന്നതിന് മുന്നോടിയായി രഥ യാത്ര നടത്തി. മലയാളി ഓർഗനൈസഷനുകൾ നേതൃത്യം നൽകിയ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ നടന്ന രഥ യാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. അതിനു ശേഷം നടന്ന രാവൺ ദഹനത്തിന് മുപ്പതിൽ അധികം ഉയരമുള്ള പ്രതിമയാണ് നിർമ്മിച്ചത്. അത്യാകര്ഷണമായ വെടിക്കെട്ടിന് ശേഷം നടന്ന ഡിസ്കോ ദാണ്ഡിയാ നൃത്തത്തിൽ, കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തു.

 

'ബേ ഏരിയ തെലുഗു അസോസിയേഷൻ' (BATA) എന്നിവയും 'ഈസ്റ്റ് ബേ കരോക്കെ' (EBK) ഗ്രൂപ്പുകളും ലൈവ് സംഗീത കോൺസേർട്ട് നടത്തി. വസ്ത്രങ്ങൾ / ആഭരണങ്ങൾ / ഹോം ഡെക്കോറേഷൻ/റിയൽ എസ്റ്റേറ്റ്/വിദ്യാഭ്യാസ ബൂത്തുകൾ പോലുള്ള ആകർഷണീയ ഷോപ്പിംഗ് സ്റ്റാളുകൾ മേളയുടെ ഭാഗമായി ഉണ്ടായിരുന്നു. രംഗോലി മത്സരങ്ങൾ/ദിയ നിർമ്മാണം, കാരംസ്/ചെസ്സ് മത്സരങ്ങൾ, കാർണിവൽ ഗെയിമുകൾ എന്നിവയിൽ ഒട്ടനവധിപേർ പങ്കെടുത്തു. ഈ വർഷത്തെ പുതിയ ആകർഷണങ്ങളിൽ ഒന്നായിരുന്നു “തമ്പോളയിൽ, ആയിരത്തിൽ പരം ആളുകൾ പങ്കെടുക്കുകയുണ്ടായി.

 

മലയാളി അസ്സോസിയേഷൻകളെ പ്രതിനിതീകരിച്ചു ലെബോൺ മാത്യു, സജൻ മൂലപ്ലാക്കൽ, രാജേഷ് കോണഗംപറമ്പിൽ, ഇന്ദു നായർ, സുജിത്, ശ്രീജിത്ത്, ഹരികൃഷ്ണൻ, ജിതേഷ് ചന്ദ്രൻ, സിജോ പറപ്പള്ളിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

 

റിപ്പോർട്ട് : ഇന്ദു നായർ, സജൻ മൂലപ്ലാക്കൽ

ക്യാമറ : ജേക്കബ് എഫ്രേം 

More News in Us

News image
News image