ആഭ്യന്തര നയ ഉപദേഷ്ടാവ് സൂസൻ റൈസ് സ്ഥാനമൊഴിയുന്നു; നീര ടാൻഡനു സാധ്യത

സ്വന്തം ലേഖകൻ|US

Apr 25, 2023 02:50:44 PM

News image

| Photo: Private

വാഷിങ്ടൻ ഡി സി ∙ ബൈഡൻ ഭരണകൂടത്തിന്റെ ആഭ്യന്തര നയ ഉപദേശക സൂസൻ റൈസ് സ്ഥാനമൊഴിയുന്നു. ഈ സ്ഥാനത്തേക്ക് നീര ടാൻഡനാണു സാധ്യത. ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ച റൈസ് പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള നിയമം, തോക്ക് നിയന്ത്രണ നിയമം എന്നിവ പാസാക്കുന്നതിനു ബൈഡൻ ഭരണകൂടത്തെ സഹായിച്ചു. ദക്ഷിണേന്ത്യൻ അതിർത്തി കടന്നെത്തിയ കുടിയേറ്റക്കാരായ കുട്ടികളെ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് വിവാദം നേരിടുന്ന സാഹചര്യത്തിലാണ് സൂസൻ റൈസിന്റെ സ്ഥാനമൊഴിയൽ.

ദേശീയ സുരക്ഷാ ഉപദേഷ്ടാവായും ആഭ്യന്തര നയ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ച ഏക വ്യക്തിയെന്ന നിലയിൽ, സൂസന്റെ സേവനം ചരിത്രം സൃഷ്ടിക്കുന്നു എന്ന് ജോ ബൈഡൻ പറഞ്ഞു. വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തയാറെടുക്കുന്ന ബൈഡൻ സൂസന് പകരം പരിഗണിക്കപ്പെടുന്നവരിൽ സ്റ്റാഫ് സെക്രട്ടറിയും സീനിയർ അഡൈ്വസറുമായ നീര ടാൻഡനാണ് മുന്നിൽ.

More News in Us

News image
News image