നാല്പത്തിൻ്റെ നിറവിൽ മങ്ക യുടെ വർണാഭമായ ഓണാഘോഷം

സ്വന്തം ലേഖകൻ|US

Sep 12, 2024 05:27:40 AM

News image

മങ്കയുടെ മുൻ' പ്രെസിഡണ്ടുമാരെ ആദരിക്കുന്നു | Photo: Private

മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ  ( മങ്ക ) യുടെ നാല്പത് വാർഷികവും  ഓണാഘോഷവും പ്രൗഢ ഗംഭീരമായി. വിഭവ സമൃദ്ധമായ ഓണ സദ്യയും തുടർന്ന് വർണ്ണ ശമ്പള മായാൽ ഘോഷയാത്രയും, തുർടർന്നു  നടന്ന  നിറപ്പകിട്ടാർന്ന വിവിധ കലാപരിപാടികളും പരിപാടികൾക്ക് മാറ്റു കൂട്ടി .

മേള കല രത്നം കലാമണ്ഡലം ശിവദാസ്  ഫ്രീമൗണ്ട്  സിറ്റി കൗൺസിൽ  മെമ്പർ  രാജ് സെൽവൻ  ശ്രീമതി ഗീത റാം എന്നിവർ പ്രഥാന അഥിതികളായിരുന്നു.  മാവേലിയോടും ചെണ്ട മേളത്തിന്റെ അകമ്പടിയോടും  നടന്ന വർണ്ണാഭമായ ഘോഷയാത്രയിൽ പ്രസിഡന്റ് സുനിൽ വർഗീസ്,   മുൻ പ്രെസിഡന്റുമാരായ സുന്ദർ റാം, ജോജോ വട്ടാടികുന്നേൽ, കുഞ്ഞുമോൾ വാലത്ത്, ഗീത ജോർജ്, ടോജോ തോമസ്, ജോസഫ് കുരിയൻ, സജൻ മൂലപ്ലാക്കൽ ,  ശ്രീജിത്ത് കരുത്തൊടി, റെനി പൗലോസ് എന്നിവരും,  സെക്രട്ടറി ഡോ: പ്രിൻസ് നെച്ചിക്കാട്, ട്രെഷറർ മേരിദാസൻ, വൈസ് പ്രസിഡന്റ് പദ്മപ്രിയ പാലോട്, ജോയിന്റ് സെക്രട്ടറി ജോൺസൻ പുതുശ്ശേരിയിൽ എന്നിവരോടൊപ്പം മങ്ക ബോർഡ് അംഗങ്ങളും പങ്കെടുത്തു.

ജോൺ പുലിക്കോട്ടിൽ സംവിധാനം ചെയ്ത ഓണത്തെ കുറിച്ചുള്ള മിത്തോളജിയുടെ രംഗാവിഷ്കാരം മനോഹരമായി. തുടർന്ന് നടന്ന  മെഗാ തിരുവാതിരയിൽ  ബേ ഏരിയയിലെ ഒട്ടനവധി കലാകാരികൾ പെങ്കെടുത്ത മെഗാ തിരുവാതിര യോടെ കലാ പരിപാടികൾ ആരംഭിച്ചു.

 നാല്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി   മങ്ക യുടെ   എല്ലാ മുൻ പ്രേസിടെന്ടു മാരെയും ഫലകം നൽകി  പ്രസിഡന്റ് സുനിൽ വര്ഗീസ്      ആദരിക്കുകയും, അവരുടെ  കാല ഘട്ടങ്ങളിലെ പ്രവർത്തന നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോ മെസ്സേജുകൾ പ്രദർശ്ശിപ്പിക്കുകയും ചെയ്തു.

ശ്രീ ശിവദാസ് മാരാരുടെ നേതൃത്ത്വത്തിൽ നടന്ന പഞ്ചാരിമേളം, ശ്രീമതി ബിന്ദു പ്രതാപ് ആൻഡ് ടീം അവതരിപ്പിച്ച മോഹിനിയാട്ടം, സ്കൂൾ ഒഫ്ദ് ഇന്ത്യൻ ഡാൻസ് അണിയിച്ചൊരുക്കിയ കേരളീയം , ഉമേഷ് നാരായണൻ , പ്രദീപ് എന്നിവർ അവതരിപ്പിച്ച ഓട്ടംതുള്ളൽ , ലിജാ ഷോം ആൻഡ് ടീമിന്റെ സംഗീത സദ്യ ,  മന്ദാരം സ്കൂൾ ഒഫ്ദ് ഡാൻസ് അവതരിപ്പിച്ച കാഞ്ചന , മങ്ക വിമൻസ് ഫോറം  അവതരിപ്പിച്ച കലാ കൈരളി  , നാസിയ ആൻഡ് ടീം അവതരിപ്പിച്ച ബിൻദാസ് എന്നിവയെല്ലാം പരിപാടികൾക്ക് മാറ്റു കൂട്ടി.

മങ്ക വിമൻസ് ക്ലബ് സങ്കടിപ്പിച്ച  സ്വാദേറിയ പായസങ്ങളുടെ മികച്ച പ്രകടനമായിരുന്ന പായസം മത്സരത്തിൽ  വിജയികളായ ലീന രാജീവ്,  മധു മുകുന്ദൻ എന്നി വർക്ക്‌ മങ്ക ബോർഡ് ഡയറക്ടർ ജാസ്മിൻ പരോൾ ക്യാഷ് അവാർഡ് സമ്മാനിച്ചു. ഓണം പ്രോഗ്രാം  കോർഡിനേറ്റർസ് ആയ ജോബി പൗലോസ് , ജിതേഷ് ചന്ദ്രൻ എന്നിവർ നന്ദി പ്രകാശിപ്പിച്ചു.

 

More News in Us

News image
News image