Dec 07, 2024 02:38:12 AM
കേരള ഹൗസ്സ് | Photo: Private
സാൻ ഫ്രാൻസിസ്കോ: സിലിക്കൺ വാലിയുടെ ഹൃദയഭാഗത്ത് അഞ്ച് ഏക്കറോളം വരുന്ന ക്യാമ്പസ്സിൽ ആണ് മലയാളികളുടെ ഈ അഭിമാന സ്ഥാപനം അണിനൊരുങ്ങുന്നത് .
ഇന്ത്യൻ ഡയാസ്പോറയുടെ, പ്രത്യേകിച്ച് ഗ്രേറ്റർ സാൻ ഫ്രാൻസിസ്ക്കോ ബേ ഏരിയയിലെ മലയാളി സമൂഹത്തിന്റെ ശാരീരികവും മാനസികവും മാനസികവുമായ വളർച്ചക്കും ഉല്ലാസത്തിനും സഹായകരമായ വിവിധ പരിപാടികൾക്ക് വേദിയാകും വിധത്തിൽ, ആഴ്ചയിലെ എല്ലാ ദിവസവും പ്രവർത്തിക്കുന്ന രീതിൽ ആണ് കേരള ഹൗസിന്റെ പ്രവത്തനങ്ങൾ ആസൂത്രണം ചെയ്തുവരുന്നത്.
4,500 ചതുരശ്ര അടി വലിപ്പമുള്ള ഒരു സാമൂഹിക സാംസ്കാരിക കേന്ദ്രം, കുട്ടികൾക്ക് സുരക്ഷിതമായ കളിസ്ഥലം, സ്പോർട്സിനും ഗെയിമുകൾക്കുമുള്ള സൗകര്യം, അത്ലറ്റിക്സിനുള്ള ഗ്രൗണ്ട് എന്നിവ അടങ്ങിയ കേരള ഹൗസ് സമുച്ചയത്തിന്റെ പ്രവർത്തനം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാ പ്രായത്തിലും ഉള്ളവർക്ക് ഒന്നിച്ചു ചേരാനും , വിവിധ പരിപാടികൾക്കും ഉള്ള വേദിയാകും വേദിയാകുമെന്നു ബേ മലയാളി പ്രസിഡന്റ് ലെബോൺ മാത്യു, സെക്രട്ടറി ജീൻ ജോർജ്, ട്രഷറർ സുഭാഷ് സ്കറിയ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
മലയാളി സമൂഹത്തിന് ഒരു മഹത്തായ നേട്ടമായ ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ സഹകരിച്ച ബേമലയാളി ബോർഡ് ഓഫ് ഡിറക്ടർസ്, സന്നദ്ധ പ്രവർത്തകർ, സുഹൃത്തുക്കൾ, സ്പോന്സർസ്, എന്നിവരുടെ സമർപ്പണവും പിന്തുണയും വിലമതിക്കാനാവാത്തതാണന്നു അവർ ഓർമിച്ചു.
-സജൻ മൂലപ്ലാക്കൽ