Apr 22, 2023 01:49:35 PM
Soniya and Aathiqk | Photo: private
ഉത്തര്‍പ്രദേശില്‍ പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടാ നേതാവും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതീഖ് അഹമ്മദ് ഗാന്ധി കുടുംബത്തിന്റെ സ്വത്ത് കൈവശപ്പെടുത്താനും ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. അന്ന് സോണിയാ ഗാന്ധി വിഷയത്തില്‍ ഇടപെട്ടതോടെ അതീഖ് പിന്‍മാറിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഈ സമയത്ത് സമാജ്‌വാദി പാർട്ടിയായിരുന്നു ഉത്തർപ്രദേശിൽ അധികാരത്തിൽ.
2007ൽ അതീഖ് അഹമ്മദ് ഫൂൽപുർ എംപിയായിരിക്കെയാണ് ഗാന്ധി കുടുംബത്തിന്റെ ബന്ധുവായ വീര ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള ഭൂമി ബലപ്രയോഗത്തിലൂടെ സ്വന്തമാക്കാൻ ശ്രമം നടത്തിയത്. പ്രയാഗ്‌രാജിനു സമീപം സിവിൽ ലൈൻസ് പ്രദേശത്തുള്ള ഭൂമിയിലാണ് അതീഖ് അഹമ്മദ് നോട്ടമിട്ടത്. ഗുണ്ടകളുടെ സഹായത്തോടെ അതീഖ് സ്ഥലം കൈവശപ്പെടുത്തുകയും ചെയ്തു. ഇന്ദിര ഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധിയുടെ കുടുംബത്തിൽപ്പെട്ട വീര ഗാന്ധി, വിവരമറിഞ്ഞ് പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെയും സംസ്ഥാന സർക്കാരിനെയും സമീപിച്ചു. പക്ഷേ, യാതൊരു പ്രയോജനവുമുണ്ടായില്ല.