Latest News

News image

കേരള ഫെസ്റ്റ് മലയാളി മാമാങ്കത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

സാൻ ഫ്രാൻസിസ്കോ : നോർത്തേൺ കാലിഫോർണിയയിലെ ഏറ്റവും വലിയ മലയാളി
മാമാങ്കമായ കേരള ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ
ജാക്സൺ പൂയപ്പാടം അറിയിച്ചു . ഈ ശനിയാഴ്ച മിൽപിൽസിൽ ഉള്ള ഇന്ത്യ
കമ്മ്യൂണിറ്റി സെന്റററിൽ (ICC) വെച്ചു നടക്കുന്ന ഈ ഉത്സവത്തിലേക്കു ഏവരെയും
ഹാർദ്ദവമായി സ്വാഗതം ചെയ്‌യുന്നതായി അദ്ദേഹം അറിയിച്ചു.
സാൻ ഫ്രാൻസിസ്കോ ബേഏരിയയി പ്രവർത്തിക്കുന്ന ഇരുപതിൽ പരം മലയാളി
ഓർഗനൈസഷനുകൾ ഒറ്റക്കെട്ടായി കേരള ഫെസ്റ്റിന്റെ വിജയത്തിനായി
പ്രവർത്തിച്ചുവരുന്നു. സ്വാദിഷ്ട്ടമായ കേരളാ വിഭവങ്ങൾ ഒരുക്കി , ബേഏരിയയിലെ
എല്ലാ മലയാളി റെസ്റ്റാറുണ്ട്‌കളും ഫുഡ് ബൂത്തു കളുമായി ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു.
ഗ്രൂപ്പ് ഡാൻസ്, വ്യക്തിഗത മത്സരങ്ങൾ എന്നിവയോടെ രാവിലെ മുതൽ ആരംഭിക്കുന്ന
ഫെസ്റ്റിവൽ, ഉച്ചക്ക് ഒരു മണിക്ക് ചെണ്ട മേളത്തോടും താലപ്പൊലികളുമായി
സാംസ്‌കാരിക ഘോഷയാത്രയോടെ കലാപരിപാടികൾക്ക് തുടക്കം കുറിക്കുന്നു. സാൻ
ഫ്രാൻസിസ്കോ ഇന്ത്യൻ കോണ്സുലേറ്റ് ജനറൽ ശ്രീ ശ്രീകാർ റെഡ്‌ഡി മുഖ്യ
അതിഥിയായി പങ്കെടുക്കുന്ന ഉത്ഘാടന ചടങ്ങിൽ വിവിധ സിറ്റി കളിലെ മേയർ മാർ ,
സിറ്റി കോണ്സുലോർസ് , കോൺഗ്രെസ്സ്മെൻ തുടങ്ങിയ വിവിധ രാഷ്ട്രീയ നേതാക്കളും
കമ്മ്യൂണിറ്റി ലീഡേഴ്‌സും പങ്കെടുക്കും .
ബേഏരിയയി അനുഗ്രഹീത കലാകാർ അണിയിച്ചൊരുക്കുന്ന വിവിധ
കലാപാരിപാടിയകൾ മേളക്ക് മാറ്റുകൂട്ടും വൈകുന്നേരം മ്യൂസിക് ഇന്ത്യ ഫൌണ്ടേഷൻ
ഒരുക്കുന്ന സാന്ദ്ര സംഗീതം ലൈവ് ഓർക്കസ്ട്രയോടെ പ്രോഗ്രാമുകൾ അവസാനിക്കും ,
പ്രേവേശന ടിക്കറ്റുകളുടെ ഓൺലൈൻ വില്പനകൾ ഇന്ന് അവസാനിക്കുമെന്ന്
ഭാരവാഹികൾ അറിയിച്ചു.
ശ്രീ ജാക്സൺ പൂയപ്പാടം ജനറൽ കൺവീനർ ആയി വിവിധ സബ് കമ്മിറ്റികൾ
പ്രവർത്തിച്ചു വരുന്നു. ശ്രീ ലെബോൺ മാത്യു നേതൃത്വം കൊടുക്കുന്ന ഫിനാൻസ്
കമ്മിറ്റയിൽ നൗഫൽ ( അക്കൗണ്ട്സ് ), സുഭാഷ് ( Raffle) , ഉഷ എന്നിവരും , ശ്രീ സജൻ
മൂലപ്ലാക്കൽ നേതൃത്വം കൊടുക്കുന്ന ലോജിസ്റ്റിക് കമ്മിറ്റിയിൽ , രാജേഷ് , ജീൻ ,
ജോൺപോൾ ( ലീഡ് കോർഡിനേറ്റർസ് ), ശ്രീജിത്ത് , ഇന്ദു( ഡെക്കറേഷൻ ) , കിരൺ (
ഡിജിറ്റൽ ) ജേക്കബ് & പ്രിയ ( രെജിസ്ട്രേഷൻ), എന്നിവരും , ശ്രീ രവി ശങ്കർ നേതൃത്വം
കൊടുക്കുന്ന പ്രോഗ്രാം കമ്മിറ്റിയിൽ ശ്രീ അനിൽ നായർ ( കൾച്ചറൽ ), ശ്രീ മധു
മുകുന്ദൻ,ഡാനിഷ് , പദ്മ , ജാസ്മിൻ ( കോംപറ്റീഷൻസ് ) എന്നിവരും , ശ്രീ സുജിത്
വിശ്വനാഥ് നേതൃത്വം കൊടുക്കുന്ന ഫുഡ് കമ്മിറ്റിയിൽ രാജേഷ് , സജേഷ് എന്നിവരും
കോർഡിനേറ്റർസ് ആയി നൂറിൽ പരം പേരടങ്ങുന്ന സംഘമാണ് പരിപാടി കൾക്ക്
നേതൃത്വം കൊടുക്കുന്നത്
മനോജ് തോമസ് മുഖ്യ പ്രയോജകൻ ആയുള്ള ഈ മലയാളി മാമാങ്കത്തിൽ പ്രവാസി
ചാനൽ മീഡിയ പാർട്ണർ ആയി പ്രവർത്തിക്കുന്നു. പ്രവാസി ചാനലിനുവെണ്ടി
കാലിഫോർണിയ റീജിയണൽ ഡയറക്ടർ ശ്രീ സജൻ മൂലേപ്ലാക്കൽ തയാറാക്കിയ
റിപ്പോർട്ട്.

News image

വേൾഡ് മലയാളി കൗൺസിൽ (WMC), ആരോഗ്യ സെമിനാർ

വേൾഡ് മലയാളി കൗൺസിലിൻ്റെ ഇൻ്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡൻ്റ് ഡോ ജിമ്മി മൊയലൻ ലോനപ്പൻ അസോസിയേഷൻ പൊതുജന ബോധവത്കരണത്തിനായിഓൺലൈൻ ഹെൽത്ത് സെമിനാർ 17/03/24 ന് ഇന്ത്യൻ സമയം ഞായറാഴ്ച 7.30 വൈകുന്നേരം, അല്ലെങ്കിൽ യുകെ സമയം 2 ഉച്ചയ്ക്ക്, സൂം പ്ലാറ്റ്‌ഫോമിൽ നടത്തുന്നു എന്ന്  അറിയിച്ചു, വിഷയങ്ങളും പ്രഭാഷകരും ഇവയാണ്. 1. പ്രമേഹം: നിങ്ങൾ അറിയേണ്ട കാര്യങ്ങൾ, പ്രൊഫ. ഡോ. ഗോഡ്വിൻ സൈമൺ, അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറും കൺസൾട്ടൻ്റ് എൻഡോക്രൈനോളജിസ്റ്റും, ബിഎച്ച്ആർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ലണ്ടൻ, 2. സൈക്കോളജിക്കൽ സ്ട്രെസ്, ഡോ ഷറഫുദ്ധീൻ കടമ്പോട്ട്, ചീഫ് കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, സിംഫണി ഓഫ് ലൈഫ്, കോഴിക്കോട്, 3. മലയാളികൾക്കുള്ള യുകെ നഴ്‌സ് ജോലികൾ, ശ്രീ ജിനോയ് മദൻ, കിഡ്‌നി ട്രാൻസ്പ്ലാൻറ് നഴ്‌സ് ക്ലിനിഷ്യൻ, റോയൽ ലിവർപൂൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ.

 

സൂം മീറ്റിംഗ് ലിങ്ക് https://us02web.zoom.us/j/83164185202?pwd=dXNoVXNoRnR2V25zWkFjWC94S2tSQT09, മീറ്റിംഗ് ഐഡി 83164185202, പാസ്‌വേഡ് 643830 ആണ്.

 

വ്യക്തതയ്ക്കായി 0044-7470605755 എന്ന വാട്ട്‌സ്ആപ്പ് വഴി ഡോ ജിമ്മിയെ ബന്ധപ്പെടുക

News image

വേൾഡ് മലയാളി കൗൺസിൽ (WMC) കാലിഫോർണിയ പ്രൊവിൻസ് നിലവിൽ വന്നു. പ്രശസ്ത പിന്നണി ഗായിക ഡെൽസി നൈനാൻ ഉത്‌ഘാടനം നിർവഹിച്ചു.

ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ (WMC) കാലിഫോർണിയയിലെ സാൻഫ്രാൻസിസ്‌കോയിൽ പ്രശസ്ത പിന്നണി ഗായിക ഡെൽസി നൈനാൻ ഉത്‌ഘാടനം ചെയ്തു. അമേരിക്കയിലെയും കൂടാതെ ലോകമെമ്പാടുമുള്ള മറ്റു പ്രൊവിൻസുകളിൽ നിന്നുമുള്ള നേതാക്കളുടെ സാന്നിധ്യം കൊണ്ട് സദസ്സ് സമ്പന്നമായിരുന്നു. ഇതോടെ നിലവിൽ സംസ്‌ഥാനത്തെ ഗ്ലോബൽ നെറ്റവർക്ക് ഉള്ള ഏക മലയാളി സംഘടനയായി WMC കാലിഫോർണിയ പ്രൊവിൻസ് മാറി.

സൂം മീറ്റിംഗിലൂടെയാണ് ഉത്‌ഘാടനം നടത്തിയത്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനും സ്ഥാപക നേതാക്കളിൽ ഒരാളുമായ ഗോപാലപിള്ള, മറ്റൊരു സ്ഥാപക നേതാവ് ആൻഡ്രൂസ് പാപ്പച്ചൻ, വൈസ് പ്രസിഡൻറ് തോമസ് അറമ്പൻകുടി ജർമനി, സെക്രട്ടറി പിൻറ്റൊ കണ്ണമ്പള്ളി USA, അമേരിക്ക റീജിയൻ ചെയർമാൻ  ചാക്കോ കോയിക്കലേത്ത്, പ്രസിഡൻറ് ജോൺസൻ തലച്ചെല്ലൂർ, സെക്രട്ടറി അനീഷ് ജെയിംസ് തുടങ്ങിയവർ കാര്യങ്ങൾ കോർഡിനേറ്റ് ചെയ്തു. കൂടാതെ ഇവർ പുതിയ പ്രൊവിൻസിനു വേണ്ട എല്ലാ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. 

 

WMC യുടെ  നോർത്ത് ജേഴ്‌സി പ്രൊവിൻസ് പ്രസിഡൻറ് ജിനു തര്യൻ, ഫ്ലോറിഡ പ്രൊവിൻസ് പ്രസിഡൻറ് സോണി കണ്ണോട്ടുതറ, സൗത്ത് ജേഴ്‌സി പ്രോവിൻസ് പ്രസിഡൻറ് ജോൺ സാംസൺ, ന്യൂ യോർക്ക് പ്രൊവിൻസ് പ്രസിഡൻറ് സന്തോഷ് പുനലൂർ ( ജോർജ് കെ ജോൺ ) എന്നിവരുടെ സാന്നിധ്യം ശ്രെദ്ധേയമായി. അമേരിക്ക റീജിയൻ അഡ്വൈസറി ബോർഡ് ചെയർമാൻ ഫിലിപ്പ് തോമസും, അമേരിക്ക റീജിയൻ വിമൻസ് ഫോറം ട്രെഷറർ ഡോക്ടർ സൂസൻ ചാണ്ടിയും, വിവിധ പ്രൊവിൻസ് പ്രസിഡന്റുമാരും പങ്കെടുക്കുകയും ആശംസകൾ നേരുകയും ചെയ്തു.

 

കാസ്ട്രോ വാലി മുനിസിപ്പൽ അഡ്‌വൈസറി ബോർഡ് മെമ്പർ ടോജോ തോമസ്, കാലിഫോർണിയയിലെ പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ഫോമാ വെസ്റ്റേൺ റീജിയൻ ചെയർമാനുമായ സജൻ മൂലപ്ലാക്കൽ, സിലിക്കൺ വാലി ലയൺസ്‌ ക്ലബ് എക്സിക്യൂട്ടീവ് ഗോപകുമാർ, NSS കാലിഫോർണിയ പ്രസിഡൻറ് രാജേഷ് കൊണങ്ങാൻപറമ്പത്ത്‌, മങ്ക മുൻ പ്രസിഡൻറ് റെനി പൗലോസ്, പ്രശസ്ത നർത്തകിയും നടിയുമായ പ്രിയ പിള്ള, തുടങ്ങിയവർ പ്രസംഗിച്ചു. 

 

കാലിഫോർണിയായിൽ വേൾഡ് മലയാളി കൗൺസിൽ പ്രോവിൻസ് സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമം വളരെ നാളുകൾക്കു മുൻപേ തുടങ്ങിയിരുന്നു. WMC യുടെ ഗ്ലോബൽ റീജിയൻ നേതാക്കൾ നടത്തിയ കൂട്ടായ പരിശ്രമത്തിൻെറ ഫലമായാണ് പ്രൊവിൻസ് രൂപീകരിക്കാൻ സാധിച്ചത്. കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും അംഗങ്ങളെ തിരഞ്ഞെടുക്കുവാനും പരിചയപ്പെടുന്നതിനുമായി അമേരിക്ക റീജിയൻ പ്രസിഡൻറ് നടത്തിയ കാലിഫോർണിയ സന്ദർശനം വളരെ സഹായകമായി. കാലിഫോർണിയ പ്രൊവിൻസ് രൂപീകരണത്തിന് നിസ്സീമമായി പ്രവർത്തിച്ച എല്ലാവർക്കും അകമഴിഞ്ഞ നന്ദി പ്രഥമ പ്രസിഡൻറ് അറിയിച്ചു.

 

കാലിഫോർണിയ പ്രൊവിൻസ് ചെയർ റീനു ചെറിയാൻ, പ്രസിഡൻറ് ജേക്കബ് എഫ്രേം, വൈസ് പ്രസിഡൻറ് ജെറിൻ തോമസ് ജെയിംസ്, സെക്രട്ടറി ഡോക്ടർ രേവതി N.S, ട്രെഷറർ അശ്വിൻ എം ജി ദാസ്, മെമ്പർമാരായി ജോജോ മാത്യു, ജോബി വരമ്പേൽ തുടങ്ങിയവർ സത്യ പ്രതിജ്ഞ ചെയ്തു.

News image

സംഘടനകളും സംഘട്ടനങ്ങളും: അച്ചായൻ

മലയാളി എവിടെ പോയാലും ഒത്തു ചേരുന്നതിനും സൗഹൃദം പങ്കുവയ്ക്കുന്നതിനും മുന്നിൽത്തന്നെയാണ്. പലപ്പോഴും അതിനവർ ഓരോരോ കാരണങ്ങൾ കണ്ടെത്തും. ചിലപ്പോൾ അത് മതത്തിന്റെ പേരിലാവാം മറ്റു ചിലപ്പോൾ ജില്ലയുടെയോ പഠിച്ച കോളേജിന്റെയോ ഒക്കെ പേരിലാവാം. ആദ്യമൊക്കെ അത് ചെറിയൊരു കൂട്ടായ്മയാവും, പക്ഷെ കാലക്രമേണ അത് വളർന്നു വരുമ്പോൾ അതൊരു സംഘടന  ചട്ടക്കൂട്ടിലേക്കു മാറും. അതെല്ലാം സ്വാഭാവികം തന്നെ. തുടർന്ന് സംഘടനക്കു നേതാക്കന്മാരെ തിരഞ്ഞെടുക്കും. പലപ്പോഴും ഈ സംഘടനകൾ പല ഉപകാരങ്ങളും ചെയ്യാറുമുണ്ട്. പക്ഷെ ഇപ്പോൾ കാലം മാറി കഥ മാറി.

 

തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും പാനൽ ആയി, പാനലിനു പേരായി, വോട്ടുപിടുത്തമായി, കരിവാരിത്തേക്കലായി. ഏതുവിധേനയും സ്ഥാനം നേടണം, പത്രത്തിലും ടീവിയിലും പേരും പടവും വരണം എന്ന ഒറ്റ ചിന്ത മാത്രം. അതിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത പ്രാഞ്ചിയേട്ടന്മാരും. അതിനുവേണ്ടി മാധ്യമങ്ങളെയും പുത്തൻ പണക്കാരെയും തേടുകയാണ് അടുത്ത കടമ്പ. അവർ കൂടെയുണ്ടെങ്കിൽ പിന്നെ എന്തും ആവാമത്രെ. പണ്ടാരോ പറഞ്ഞതുപോലെ "അഞ്ചു ലക്ഷം രൂപേം ആളൂർ വക്കീലുമുണ്ടെൽ" ആരേം തട്ടാം, ഒരു പ്രശ്നവും ഇല്ലത്രെ. രക്ത ബന്ധമോ സുഹൃത് ബന്ധമോ ഒന്നും ഇതിനു തടസ്സമാകാറില്ല എന്നതാണ് നഗ്നമായ സത്യം. ഇവരെ സംബന്ധിച്ചിടത്തോളം ലക്‌ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്ന പ്രിൻസിപ്പലാണ് ഫോളോ ചെയ്യുന്നത്. തുടക്കം എന്ന നിലയിൽ ഏതാനും ചിലരെ വീട്ടിൽ വിളിച്ചു പാർട്ടി നൽകും. അത് പലപ്പോഴും പലയാവർത്തി സംഭവിക്കാം. ഒരു കാര്യവുമില്ലാതെ ആരെങ്കിലും വീട്ടിൽ പാർട്ടിക്കുവിളിച്ചാൽ പലരും ആശങ്കയോട് കൂടിയാണ് പോകുന്നത്. എന്ത് പാരയാണ് ഇതുമായി ബന്ധപ്പെട്ടു വരുന്നത് അല്ലെങ്കിൽ കൂട്ടിച്ചേർക്കാൻ പോകുന്നതെന്ന് അറിയില്ലല്ലോ. അത് കഴിഞ്ഞു പാർട്ടിക്ക് ആള് കൂടുമ്പോൾ അത് പല റെസ്റ്റോറന്റുകളിലേക്കു മാറും. പലരും അങ്ങനെ നടത്തിയ പാർട്ടികളുടെ പണം നാളുകളായി കിട്ടാനുണ്ടെന്നു കട ഉടമകൾ ചിലപ്പോഴെങ്കിലും പരസ്യമായി പറയാറുണ്ട്.

 

ഒരിക്കൽ സംഘടനയിൽ നേതൃസ്ഥാനമെടുത്താൽ പിന്നെ അംബ്ബ്രല്ല ഓർഗനൈസേഷനിൽ പൊസിഷൻ നേടാനാണ് അടുത്ത ശ്രമം. ഇതുപോലെ പലരുള്ളപ്പോൾ തർക്കങ്ങളും കുതികാലുവെട്ടിത്തരവും പതിവാകും. അത് പലപ്പോഴും സംഘടനയുടെ പിളർപ്പിലേക്കും നയിക്കാറുണ്ട്. മലയാളി സംഘടനകൾ ഇക്കാര്യത്തിൽ "വളരുംതോറും പിളരും" എന്ന രീതിയാണല്ലോ പിന്തുടരുക. വളരുംതോറും പിളരുന്നത് മനസിലാക്കാം പക്ഷെ പല സംഘടനകളും പിച്ച വയ്ക്കുന്നതിന് മുൻപ് പിളരുന്നു എന്നതാണ് സത്യം.

 

ഒരു പിളർപ്പ് കഴിഞ്ഞാൽ അടുത്ത ചോദ്യം പുതിയ സംഘടനയുടെ പേരെന്താണെന്നുള്ളതാണ്. ആന പിളർന്നു ആമയായെന്നും  ആമ പിളർന്നു ആനയായെന്നും പരസ്പരം വാദിക്കാറുണ്ടെങ്കിലും മിക്കവരും പുതിയ പേരുമായി മുൻപോട്ടു പോവുകയാണ് പതിവ്. എന്നാൽ ചിലരെങ്കിലും ഞങ്ങളാണ് ഒറിജിനൽ എന്നും പറഞ്ഞു പഴയ സംഘടനയുടെ പേരും ലോഗോയും ഉപയോഗിക്കുന്നതും കാണാം. ഏതാനും മാസങ്ങൾക്കു മുൻപ് ഒരു ഗ്ലോബൽ സംഘടനയിൽനിന്നു പിരിഞ്ഞു പോയ ചിലർ പഴയ പേരും ലോഗോയും ഉപയോഗിക്കുകയും പ്രശ്നത്തിലാവുകയും മാധ്യമങ്ങളിൽ വർത്തയായതും കാണാനിടയായി. അവസാനം പണി പാലുംവെള്ളത്തിൽ കിട്ടി എന്ന് മനസ്സിലായപ്പോൾ ലക്ഷക്കണക്കിന് രൂപ നഷ്ടം കൊടുത്തു തല ഊരി എന്നുമാണ് കേൾക്കുന്നത്. അതിൽ പലരും അതോടെ സംഘടനപ്രവർത്തനങ്ങൾ നിർത്തിയതായും കേട്ടു.

 

സ്നേഹത്തോടും സഹകരണത്തോടും പോയാൽ ആർക്കും കിട പിടിക്കാൻ പറ്റാത്തതാണ് മലയാളി സമൂഹം. ഉന്നത വിദ്യാഭ്യാസം, കഠിനാധ്വാനം, അനുഭവ സമ്പത്തു എന്നുവേണ്ട ഒന്നിനും ഒരു കുറവില്ല. പക്ഷെ ആനക്ക് ആനയുടെ വലിപ്പമറിയില്ല എന്ന് പറഞ്ഞതുപോലെ മലയാളിക്ക് ഇനിയും മലയാളിയെ അറിയേണ്ടിയിരിക്കുന്നു. പക്ഷെ ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീരുകണ്ടാൽ മതി എന്ന ചിന്താഗതി മാറാതെ മലയാളി നന്നാവാൻ പോകുന്നില്ല. നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ എന്ന് പറയുന്നപോലെ മലയാളി എവിടെ ചെന്നാലും തൻ്റെ തനി കൊണം കാണിക്കും. ഇതൊക്കെ കാണുമ്പോൾ പഴയ ഒരു സിനിമ ഡയലോഗ് ആണ് ഓർമ്മവരുന്നു "എന്താടോ വാര്യരെ നന്നാവാത്തേ "

 

 

അച്ചായൻ

News image
News image

കലയുടെ വിസ്മയം തീർത്ത് തപസ്യ ആർട്ട്സിന്റെ 'സമന്വയം'

സാൻ ഫ്രാൻസിസ്കോ: കലയുടെ വിസ്മയം തീർത്ത് തപസ്യ ആർട്ട്സിന്റെ 'സമന്വയം' രാഗതാളലയങ്ങൾ  വർണ്ണവിസ്മയങ്ങൾ തീർത്ത രാവിൽ, ആസ്വാദക മനസ്സുകളിൽ ഉൾപുളകത്തിന്റെ മഞ്ജീരധ്വനികൾ ഉയർത്തി തപസ്യ ആർട്ട്സ് സാൻ ഫ്രാൻസിസ്കോ അരങ്ങിലെത്തിച്ച ‘സമന്വയം’ ആർട്ട് ഫെസ്റ്റിവൽ കൊടിയിറങ്ങി. 2023  സെപ്റ്റംബർ 30 ന്,  ബേ ഏരിയയിലെ വുഡ്സൈഡ് ആർട്ട്സ് തിയേറ്ററിൽ തിങ്ങി നിറഞ്ഞ പുരുഷാരത്തെ കലയുടെ മാസ്മരിക ലോകത്തേക്ക് ആനയിക്കുന്ന വ്യത്യസ്ത വിഭവങ്ങൾ കൃത്യമായ രീതിയിൽ സമന്വയിപ്പിച്ച് അരങ്ങിലെത്തിച്ചപ്പോൾ 'സമന്വയം' തപസ്യ ആർട്ട്സ് വിഭാവനം ചെയ്തതുപോലെ പ്രേക്ഷകർക്ക് വേറിട്ട അനുഭവം പകരുന്ന കലയുടെ ഉത്സവമായി അക്ഷരാർത്ഥത്തിൽ മാറുകയായിരുന്നു. പഞ്ചാരിയുടെ മേളപ്പെരുക്കവും, ശുദ്ധസംഗീതത്തിന്റെ രാഗതാളവിന്യാസങ്ങളും മോഹിനിയാട്ടവും ഭരതനാട്യവും തീർത്ത ലയലാസ്യഭാവങ്ങളും, സർവ്വോപരി കഥകളിയെന്ന കേരളത്തിന്റെ തനതുകല തീർത്ത തൗര്യത്രികവും  'സമന്വയ'ത്തെ പ്രേക്ഷക സമൂഹത്തിന് മുന്നിൽ ഒരു നവ്യാനുഭവമാക്കി മാറ്റി.

 

പ്രശസ്ത നർത്തകി ഗുരു കാതറീൻ കുഞ്ഞുരാമൻ, നടനും സാഹിത്യകാരനുമായ ശ്രീ തമ്പി ആന്റണി, ചലച്ചിത്രസംവിധായകൻ ശ്രീ പ്രകാശ് ബാരെ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെയാണ് കലയുടെ ഉത്സവത്തിന് തിരശ്ശീല ഉയർന്നത്. വിവിധ കലകളുടെ വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം പുലർത്തുന്ന വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ഉദ്ഘാടനവേദിയെ പ്രൗഢമാക്കി. തപസ്യ ആർട്ട്സ് അവരെ ആദരപൂർവ്വം സ്വീകരിച്ചു. കലോത്സവത്തിന്റെ സംവിധായകൻ അനിൽ നായർ സ്വാഗതമാശംസിക്കുകയും തപസ്യ ആർട്ട്സ് പ്രസിഡന്റ് മധു മുകുന്ദൻ ആമുഖ പ്രസംഗം നടത്തുകയും ചെയ്തു. സമന്വയം കേവലം ഒരു വേദിയിൽ ഒതുങ്ങി നിൽക്കുന്നതല്ലെന്നും കൃത്യമായ ഇടവേളകളിൽ കലാരൂപങ്ങളെ കോർത്തിണക്കി തപസ്യ ആർട്ട്സ് അരങ്ങിലെത്തിക്കുന്ന കലോത്സവങ്ങളുടെ തുടക്കമാണെന്നും മധു ആമുഖ പ്രസംഗത്തിൽ സൂചിപ്പിച്ചു. 

സിലിക്കൺ വാലി വാദ്യസംഘം അവതരിപ്പിച്ച പഞ്ചാരി മേളത്തോടെയാണ് 'സമന്വയം' സമാരംഭിച്ചത്. ഗുരു കലാമണ്ഡലം ശിവദാസിന്റെ സാന്നിധ്യത്തിൽ ശ്രീമതി ആശ മനോജ് നയിച്ച വാദ്യസംഘം, പഞ്ചാരിയുടെ അഞ്ചാം കാലം കൊട്ടിക്കയറിയപ്പോൾ സദസ്സ് ആ താളലയത്തിൽ അലിഞ്ഞു ചേർന്നു.


തുടർന്ന് ശ്രീ ജയ് നായർ, ശ്രീമതി അപർണ്ണ വിജയ് എന്നിവർ നേതൃത്വം കൊടുത്ത സംഗീതപരിപാടിയായിരുന്നു അരങ്ങിലെത്തിയത്. മലയാളത്തിലെ തിരഞ്ഞെടുത്ത സെമിക്ലാസ്സിക്കൽ ഗാനങ്ങൾ ഉൾപ്പെടുത്തി, ബേ ഏരിയായിലെ കലാകാരന്മാരൊരുക്കിയ അകമ്പടിയോടെ അവർ അവതരിപ്പിച്ച ഗാനമേള സദസ്സിന് പകർന്നത് വ്യത്യസ്തമായ ശ്രവ്യാനുഭവമായിരുന്നു. 
ഗാനമേളക്ക് ശേഷം വിവിധയിനം നൃത്തരൂപങ്ങൾ വേദിയിലെത്തി. ഗുരു പദ്മശ്രീ കലാമണ്ഡലം ക്ഷേമാവതിയുടേയും ഡോ. നീനാ പ്രസാദിന്റേയും ശിഷ്യയും ബേ ഏരിയയ്ക്ക് സുപരിചിതയുമായ ശ്രീമതി ഭൈരവി നെടുങ്ങാടി അവതരിപ്പിച്ച മോഹിനിയാട്ടം ചൊൽകെട്ട് ആയിരുന്നു ആദ്യയിനം.  ചൊല്ലുകളുടെ സാഹിത്യഭംഗിയും ലയലാസ്യഭാവങ്ങളൂടെ വശ്യതയും സമന്വയിപ്പിച്ച് മോഹിനിയാട്ടം രംഗത്ത് നിറഞ്ഞനിന്നപ്പോൾ സദസ്യർക്ക് അത് അവാച്യമായ അനുഭവമായിത്തീർന്നു. തന്റെ നേതൃത്വത്തിലുള്ള ശ്രീപദ്മം സ്കൂൾ ഓഫ് ഡാൻസിലെ മോഹിനിയാട്ട നർത്തകികൾക്കൊപ്പം അതിമനോഹരമായ തില്ലാനയും അവതരിപ്പിച്ചാണ് ഭൈരവി വേദിയിൽ നിന്ന് വിടവാങ്ങിയത്.  ശ്രീമതി റാണി സുനിൽ നേതൃത്വം കൊടുക്കുന്ന സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിലെ നർത്തകികൾ അവതരിപ്പിച്ച ഭരതനാട്യമായിരുന്നു പിന്നീട് അരങ്ങിലെത്തിയത്. യുവനർത്തകികൾ ഭരതനാട്യത്തിന്റെ ചടുല താളങ്ങൾക്കൊപ്പം അവതരിപ്പിച്ച ദേവീകീർത്തനം പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിലെ നർത്തകികൾ അവതർപ്പിച്ച 'തായേ യശോദ' എന്നയിനവും പ്രേക്ഷകരെ ആകർഷിക്കുന്നതായിരുന്നു.സമന്വയം  വേദിയെ ധന്യമാക്കുന്ന മാസ്മരിക പ്രകടനമാണ് ശ്രീമതി ബിന്ദു പ്രതാപിന്റെ നേതൃത്വത്തിലുള്ള നൃത്താഞ്ജലി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച 'കൃഷ്ണ' എന്ന മോഹിനിയാട്ട നൃത്തശില്പം. ബേ ഏരിയയ്ക്ക് സുപരിചിതരായ ബിന്ദുവും മകൾ ആതിരയും മറ്റ് നർത്തകിമാരും ഒത്ത് ചേർന്ന് മോഹിനിയാട്ടത്തിന്റെ ഭാവതാളലയലാസ്യ രംഗങ്ങളിൽ തീർത്ത ഈ നൃത്തശില്പം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതായിരുന്നു. 

 

ആദ്യഭാഗത്തിലെ കലാരൂപങ്ങൾ പ്രേക്ഷകർക്ക് നൽകിയ അവാച്യമായ അനുഭൂതി, കേവലം ഒരു തുടക്കം  മാത്രമായിരുന്നു. ഇടവേള സമയത്ത് വേദിക്ക് പുറത്ത് കഥകളിയുടെ കേളികൊട്ട് ഉയർന്നപ്പോൾ തന്നെ തുടർന്ന് അരങ്ങിലെത്തുന്ന കലാകാരന്മാരുടെ വൈദഗ്ധ്യം പ്രേക്ഷകർ തിരിച്ചറിഞ്ഞിരുന്നു. കഥകളിയെന്ന കലാരൂപത്തിന്റെ പ്രൗഢഗംഭീരമായ അവതരണമായിരുന്നു പിന്നീട് നടന്നത്. കർണ്ണശപഥം ആയിരുന്നു കഥ. കർണ്ണനായെത്തിയ കലാമണ്ഡലം മനോജിന്റെ നേതൃത്വത്തിലുള്ള സംഘം  മിഴിവാർന്ന പ്രകടനത്തോടെ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ കയ്യിലെടുത്തു. 'കാതര വിലോചനേ' യിൽ തുടങ്ങി സദനം ശിവദാസും സദനം ജ്യോതിഷ് ബാബുവും കർണ്ണശപഥത്തിലെ സുന്ദരവും ലളിതവുമായ പദങ്ങൾ അവതരിപ്പിച്ചപ്പോൾ കഥകളി സംഗീതമൊരുക്കിയ ആനന്ദ സാഗരത്തിലൂടെ ആറാടുകയായിരുന്നു പ്രേക്ഷകർ. അതിനു മാറ്റ് കൂട്ടൂന്ന മേളമൊരുക്കി കലാമണ്ഡലം ശിവദാസ് ആശാനും സദനം ദേവദാസ്(കുട്ടൻ) ആശാനും രംഗം നിറഞ്ഞു. കഥകളി സംഗീതത്തിന്റെ ശ്രവ്യഭംഗി സദസ്യരിൽ ചിലർ ആദ്യമായി തിരിച്ചറിയുകയായിരുന്നു.  ദുര്യോധന വേഷത്തിൽ കലാമണ്ഡലം അബിൻ ബാബുവിന്റെ തിരനോക്ക് ഗംഭീരതുടക്കമാണ് കഥകളിക്ക് നൽകിയത്. ഭാനുമതിയായി എത്തി അതീവസുന്ദരമായ അഭിനയം കാഴ്ചവെച്ച  ബേ ഏരിയയിലെ യുവകലാകാരി ജാഹ്നവി പിള്ളയോടൊപ്പം ആദ്യരംഗങ്ങൾ ആകർഷകമാക്കാൻ അബിനു സാധിച്ചു. പിന്നീട് കർണ്ണനായി കലാമണ്ഡലം മനോജ് രംഗത്ത് നിറഞ്ഞാടുകയായിരുന്നു. സദസ്സിനെ അമ്പരപ്പിക്കുന്നതായിരുന്നു ദുശ്ശാസനവേഷത്തിലെത്തിയ ജിഷ്ണു നമ്പൂതിരിപ്പാടിന്റെ പ്രകടനം. ഗംഭീരമായ ആ ചുവന്ന താടി വേഷവും അലർച്ചയും ചടുലമായ ചുവടുവെപ്പുകളും അഭിനയവും പ്രേക്ഷകരെ സ്തബ്ധരാക്കി.

 

എന്നാൽ കഥകളിയിൽ പ്രേക്ഷകരെ അതിവൈകാരികമായ മുഹൂർത്തങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുന്ന പ്രകടനമാണ് പിന്നീട് അരങ്ങേറിയത്. യുദ്ധാരംഭത്തിനു മുൻപ് ഗംഗാതീരത്ത് ധ്യാനത്തിൽ മുഴുകുന്ന കർണ്ണൻ, അതോടൊപ്പം 'എന്തിഹ മൻ മാനസേ' എന്ന പദവും നിറഞ്ഞ സദസ്സിനെ നിശ്ശബ്ദരാക്കി. ആ രംഗത്തിലേക്കാണ് കുന്തിയായി ബേ ഏരിയായിലെ മലയാളികളുടെ സുഹൃത്തായ ശ്രീമതി രോഷ്ണി പിള്ള എത്തുന്നത്. കഥകളിയിലെ തന്റെ പ്രാവീണ്യം തെളിയിക്കുന്ന പ്രകടനമാണ് രോഷ്നി കാഴ്ച വെച്ചത്. കുന്തിയും കർണ്ണനും കണ്ടുമുട്ടുന്ന രംഗം മുതൽ, മകന് ആദ്യമായി ശിരസ്സിൽ മുത്തം നൽകി, അവനെ മടിയിൽ കിടത്തി, തന്റെ കൈയ്യാൽ അവന് ഗംഗാജലം പകരുന്ന കുന്തിയും അതിയായ വേദനയോടെയും ആത്മസംഘർഷത്തോടെയും അമ്മയെ യാത്രയാക്കുന്ന കർണ്ണനും രംഗത്ത് നിറഞ്ഞപ്പോൾ, അശ്രുപൂർണ്ണമായ നേത്രങ്ങളോടെ മാത്രമേ പ്രേക്ഷകർക്ക് ആ രംഗത്തിന് സാക്ഷിയാകാൻ സാധിച്ചുള്ളൂ. തൂടർന്ന് ദുര്യോധനന്റെ മുന്നിലെത്തുന്ന കർണ്ണൻ വീരസ്വർഗ്ഗത്തിൽ തന്റെ ആത്മസുഹൃത്തായ ദുര്യോധനന് മുൻപേ താനെത്തിയിരിക്കുമെന്ന് ശപഥം ചെയ്യുന്നു, പിന്നീട് ദുശ്ശാസനനോടൊപ്പം മൂവരും ചേർന്ന് പടപുറപ്പാട് നടത്തുന്നതോടെ കർണ്ണശപഥം കഥകളിക്ക് തിരശ്ശീല വീണൂ. പിന്നണിയിൽ ചുക്കാൻ പിടിച്ച ശ്രീ കലാമണ്ഡലം സതീഷിന്റെ കലാവൈഭവം വിളിച്ചോതുന്നതായിരുന്നു എല്ലാ വേഷങ്ങളും. അതിരാവിലെ മുതൽ ചുട്ടികുത്തൽ തുടങ്ങിയ സതീഷ്, അണിയിച്ചൊരുക്കിയ വേഷങ്ങളെല്ലാം പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. 


നാനൂറില്പരം കാണികൾ തിങ്ങിനിറഞ്ഞ വേദി കഥകളിയുടെ ചരിത്രത്തിൽ വിരളമാവും. ആ സദസ്സ്യർ മുഴുവൻ എഴുന്നേറ്റ് നിന്ന് നിറഞ്ഞകൈയ്യടിയോടെയാണ് കഥകളി കലാകാരന്മാരെ അഭിനന്ദിച്ചത്. ആ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി, തപസ്യ ആർട്ട്സ് കഥകളി കലാകാരന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. 

കഥകളിയുടെ തുടക്കത്തിൽ ഉമേഷ് നരേന്ദ്രൻ കഥാസംഗ്രഹം പറഞ്ഞുകൊടുത്തതും കഥകളിയുടെ ആദ്യാവസാനം പദങ്ങളുടെയും ആട്ടത്തിന്റെയും അർത്ഥങ്ങൾ സൈഡ് സ്ക്രീനിൽ പ്രദർശിപ്പിച്ചതും, ഈ കലാരൂപത്തെ അടുത്തറിയുവാൻ സഹായകമായി. കഥയറിഞ്ഞ് ആട്ടം കണ്ടതിന്റെ നിർവൃതിയിൽ പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ സമന്വയം വേദിയിൽ നിന്ന് വിടവാങ്ങി. തപസ്യ ആർട്ട്സ് സെക്രട്ടറി സജീവ് പിള്ളയുടെ നന്ദി പ്രകടനത്തോടെ സമന്വയത്തിന് പര്യവസാനമായി.

 

തപസ്യ ആർട്ട്സിന്റെ ബോർഡംഗങ്ങളുടെയും പ്രവർത്തകരുടെയും ആത്മാർഥമായ പ്രയത്നത്തിന്റെ പരിണിതഫലമായിരുന്നു സമന്വയത്തിന്റെ വൻ വിജയം. ബേ ഏരിയയിലെ കലാകാരന്മാരെ അവർ അർഹിക്കുന്ന ആദരവോടെ വേദിയിലെത്തിക്കുന്നതിനും, കഥകളി കലാകാരന്മാർക്ക് അവരുടെ സ്നേഹം പിടിച്ചുപറ്റുന്ന രീതിയിൽ ആതിഥ്യമേകാനും പ്രവർത്തകർ മുൻഗണനകൊടുത്തിരുന്നു. അതിനുതകുന്ന രീതിയിൽ കലാകാരന്മാർ ആത്മസമർപ്പണം ചെയ്തപ്പോൾ സമന്വയം കലയുടെ ഉത്സവമായി മാറി. തപസ്യ ആർട്ട്സിന്റെ ശിരസ്സിൽ ഒരു പൊൻതൂവലായ് സമന്വയം-2023 കൊടിയിറങ്ങുമ്പോൾ, ഇതിലും മികച്ച രീതിയിൽ എത്തുന്ന സമന്വയത്തിന്റെ അടുത്ത പതിപ്പിന്റെ കാത്തിരിപ്പിലാണ് പ്രവർത്തകരും കലാകാരന്മാരും, ബേ ഏരിയയിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകരും.

 

ലേഖകൻ: മധു മുകുന്ദൻ

News image

ഇസ്രായേൽ പാലസ്തീൻ സംഘർഷം

ഇസ്രായേൽ പാലസ്തീൻ സംഘർഷം : ലോകമെങ്ങും പരക്കുന്ന  മതഭ്രാന്തും  മത സംഘർഷങ്ങളും ലോകമാനവികതയുടെ മേൽ ഏൽപ്പിയ്ക്കുന്ന ആഘാതം വാക്കുകൾ കൊണ്ട് വിവരിയ്ക്കുക അസാധ്യമാണ് .

ലോകമെമ്പാടുമുള്ള അനേകം ആളുകൾക്ക് ധാർമ്മികതയുടെയും ആത്മീയതയുടെയും സമാധാനത്തിന്റെയും ഉറവിടമായി മതം പലപ്പോഴും കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, മതതീവ്രത പരത്തുന്ന മത തീവ്രവാദക്കാരും കുടിലബുദ്ധികളായ ഒരുപറ്റം രാഷ്ട്രീയ കച്ചവടക്കാരും ചമയ്ക്കുന്ന മതരാഷ്ട്രീയ  പ്രത്യയശാസ്ത്ര തീവ്രവാദം  അതിഭീകരമായ  ആക്രമണത്തിനും കാരണമായിത്തീരുന്ന കാഴ്ച്ച ഭയാനകമാണ് . അത് വലിയ കഷ്ടപ്പാടുകൾക്കും നാശത്തിനും കൂടുതൽ വിദ്വേഷത്തിനും കാരണമാകും. മതഭ്രാന്ത് മൂത്തുള്ള  മതപരമായ സംഘട്ടനങ്ങൾ മനുഷ്യ ചരിത്രത്തിൽ ഒരു പുതിയ പ്രതിഭാസമല്ല. അത്യാധുനിക ആയുധങ്ങൾ ലഭ്യമായ ഈ കാലഘട്ടത്തിൽ , ഇത്തരം സംഘട്ടനങ്ങൾ  കൂടുതൽ മാരകമായിത്തീർന്നിരിക്കുന്നു, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ, നിരവധി രാജ്യങ്ങളും ഗ്രൂപ്പുകളും അക്രമത്തിന്റെയും പ്രതികാരത്തിന്റെയും അനന്തമായ ചക്രത്തിൽ ഏർപ്പെട്ടിരിക്കുന്നു.

2023 ഒക്‌ടോബർ 7 മുതൽ അഭൂതപൂർവമായ തലത്തിലേക്ക് ഇസ്രയേലും പാലസ്തീനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധമാണ് മതഭ്രാന്ത് മൂത്തുള്ള  മത സംഘട്ടനങ്ങളുടെ ഏറ്റവും ദാരുണമായ ഉദാഹരണങ്ങളിലൊന്ന്. 

ഹമാസിന്റെ നേതൃത്വത്തിലുള്ള ഫലസ്തീനിയൻ തീവ്രവാദ ഗ്രൂപ്പുകൾ ഗാസയിൽ നിന്ന് ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തി, സ്ട്രിപ്പ്, ഗാസ-ഇസ്രായേൽ തടസ്സങ്ങളെ  ഭേദിച്ച് അടുത്തുള്ള ഇസ്രായേലി സെറ്റിൽമെന്റുകളിലും സൈനിക സ്ഥാപനങ്ങളിലും പ്രവേശിക്കുന്നു. ഫലസ്തീൻ ജനതയുടെ അവകാശങ്ങളും അന്തസ്സും ലംഘിച്ച് ഇസ്രയേൽ നടത്തുന്ന പ്രതികരണമാണിതെന്ന് അവകാശപ്പെട്ട് ഹമാസ് ഇതിനെ ഓപ്പറേഷൻ അൽ അഖ്സ സ്റ്റോം എന്ന് വിളിച്ചു. ഇസ്രായേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ഐഡിഎഫ് ഇരുമ്പ് വാളുകൾ എന്ന പേരിൽ വൻ പ്രത്യാക്രമണം നടത്തുകയും ചെയ്തു, കൂടാതെ  വ്യോമാക്രമണം, കരസേന യുദ്ധം , നേവൽ ഉപരോധം എന്നിവ ഗാസയുടെ മേൽ ഏർപ്പെടുത്തുകയും ചെയ്തു .

യുദ്ധം ഇരുവശത്തും നൂറുകണക്കിന് മരണങ്ങൾക്കും ആയിരക്കണക്കിന് ആളുകളുടെ പരിക്കുകൾക്കും കാരണമായി, കൂടാതെ അടിസ്ഥാന സൗകര്യങ്ങൾക്കും വീടുകൾക്കും ഉപജീവനമാർഗങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. അന്താരാഷ്ട്ര സമൂഹം അക്രമത്തെ അപലപിക്കുകയും ഉടൻ വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു, എന്നാൽ സമാധാനപരമായ പരിഹാരത്തിന് മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങൾ കക്ഷികൾ തമ്മിലുള്ള ആഴത്തിലുള്ള വിദ്വേഷവും അവിശ്വാസവും തടസ്സപ്പെടുത്തി. യുദ്ധം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും കാരണമായിട്ടുണ്ട്, അവിടെ ഇരുപക്ഷത്തെയും പിന്തുണയ്ക്കുന്നവർ പരസ്പരം അല്ലെങ്കിൽ അധികാരികളുമായി ഏറ്റുമുട്ടി. ആ മേഖലയിലെ വ്യാപകമായ സംഘർഷത്തിന്റെയും അസ്ഥിരതയുടെയും ഭയത്താൽ വലഞ്ഞിരിക്കുന്ന ആഗോള വിപണികളെയും  യുദ്ധം ബാധിച്ചിരിയ്ക്കുന്നു .

ഒരർത്ഥത്തിൽ ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള യുദ്ധം രാഷ്ട്രീയമോ പ്രാദേശികമോ മാത്രമല്ല, മതപരവും കൂടിയാണ്. വിശുദ്ധ ഗ്രന്ഥങ്ങളുടെയും ചരിത്ര വിവരണങ്ങളുടെയും യഥാക്രമം വ്യാഖ്യാനങ്ങളെ അടിസ്ഥാനമാക്കി, തങ്ങൾ അധിവസിക്കുന്ന ഭൂമിയിൽ ദൈവികമായ അവകാശമുണ്ടെന്ന് ഇരുപക്ഷവും അവകാശപ്പെടുന്നു. ഇരുപക്ഷവും ജറുസലേമിനെ അവർക്ക് മാത്രമുള്ള ഒരു വിശുദ്ധ നഗരമായി കാണുന്നു, അതിന്റെ പരമാധികാരം പങ്കിടുന്നതിനോ വിട്ടുവീഴ്ച ചെയ്യുന്നതിനോ ഉള്ള ഏതൊരു ശ്രമവും അവരുടെ വിശ്വാസത്തെ അപമാനിക്കുന്നതായി കാണുന്നു. അൽ-അഖ്‌സ മസ്ജിദ് അല്ലെങ്കിൽ പടിഞ്ഞാറൻ മതിൽ പോലുള്ള തങ്ങളുടെ വിശുദ്ധ സ്ഥലങ്ങൾ അപകീർത്തിപ്പെടുത്തുകയോ അപകടപ്പെടുത്തുകയോ ചെയ്യുന്നതായി ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തുന്നു. ഇരുപക്ഷവും തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നതിനോ പിന്തുണയ്ക്കുന്നവരെ അണിനിരത്തുന്നതിനോ വേണ്ടി അവരുടെ മതവിശ്വാസങ്ങൾ വിളിച്ചോതുന്നു.
എന്നിരുന്നാലും, തങ്ങളുടെ മതപരമായ കാരണങ്ങളെ പ്രതിരോധിക്കുന്നതിനോ മുന്നോട്ട് കൊണ്ടുപോകുന്നതിനോ ഉള്ള അവരുടെ തീക്ഷ്ണതയിൽ, ഇരുപക്ഷവും അനുകമ്പ, നീതി, കരുണ, സമാധാനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന അവരുടെ വിശ്വാസങ്ങളുടെ അടിസ്ഥാന മൂല്യങ്ങളും പഠിപ്പിക്കലുകളും മറക്കുകയോ അവഗണിക്കുകയോ ചെയ്തു. ഇരുപക്ഷവും തങ്ങളുടെ എതിരാളികളുടെയും സ്വന്തം ജനങ്ങളുടെയും അടിസ്ഥാന മനുഷ്യാവകാശങ്ങളെയും അന്തസ്സിനെയും അവഗണിക്കുകയോ ലംഘിക്കുകയോ ചെയ്തിട്ടുണ്ട്. യുദ്ധത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ആഘാതം ഏൽക്കുകയോ നാടുകടത്തപ്പെടുകയോ ചെയ്ത നിരപരാധികളായ സാധാരണക്കാർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, സങ്കൽപ്പിക്കാനാവാത്ത വേദനയും കഷ്ടപ്പാടും ഇരുപക്ഷവും നൽകിയിട്ടുണ്ട്. അവസാനമില്ലെന്ന് തോന്നുന്ന വെറുപ്പിന്റെയും അക്രമത്തിന്റെയും ഒരു ചക്രം ശാശ്വതമാക്കുന്നതിലൂടെ ഇരുപക്ഷവും സ്വന്തം രാജ്യങ്ങളുടെയും തലമുറകളുടെയും ഭാവി അപകടത്തിലാക്കിയിട്ടുണ്ട്.
ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള യുദ്ധം അവർക്ക് മാത്രമല്ല, മനുഷ്യരാശിയുടെ മൊത്തത്തിലുള്ള ദുരന്തമാണ്. മതഭ്രാന്ത് നിറഞ്ഞ മതസംഘർഷങ്ങൾ ജീവിതങ്ങളെയും സമൂഹങ്ങളെയും നാഗരികതകളെയും എങ്ങനെ നശിപ്പിക്കും എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഇത്. നമ്മുടെ സ്വന്തം വിശ്വാസങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് ചിന്തിക്കുന്നതും നമ്മുടെ ലോകത്ത് സമാധാനത്തിനാണോ അതോ യുദ്ധത്തിനാണോ നാം സംഭാവന ചെയ്യുന്നത് എന്ന് സ്വയം ചോദിക്കുന്നതും ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ് . യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവരോട് അവരുടെ മതമോ ദേശമോ നോക്കാതെ സഹാനുഭൂതി പ്രകടിപ്പിക്കാനും അവർക്ക് നമ്മുടെ പിന്തുണയും ഐക്യദാർഢ്യവും നൽകാനുമുള്ള അവസരം കൂടിയാണിത്. പരസ്പര ബഹുമാനം, സംവാദം, സഹകരണം എന്നിവയിൽ അധിഷ്ഠിതമായ സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആഹ്വാനം കൂടിയാണിത്.

യഥാർത്ഥത്തിൽ ഇപ്പോൾ നടക്കുന്ന ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള യുദ്ധം പക്വതയില്ലായ്മയോടെയുള്ള മതതീവ്രവാദവും രാഷ്ട്രീയ കൗടില്യങ്ങളുടെ ബാക്കിപത്രവുമാണ് . ഇത് തടയാനാവുന്നൊരുദാരുണ സംഭവമാണ് . വീണ്ടും ഇത്തരം മനുഷ്യത്വരഹിത ധ്വംസനങ്ങളും , അധിനിവേശങ്ങളും , കൊലപാതകങ്ങളും സംഭവിക്കുന്നത് തടയാൻ ഇരുകൂട്ടര്ക്കും   കഴിയും. എന്നാൽ അതിന് ഇരുവശത്തുനിന്നും അന്താരാഷ്ട്ര സമൂഹത്തിൽനിന്നും ധൈര്യവും വിവേകവും അനുകമ്പയും ആവശ്യമാണ്. ഇരുപക്ഷത്തിനും ന്യായമായ അവകാശങ്ങളും പരാതികളും ഉണ്ടെന്നുള്ള തിരിച്ചറിവ് ആവശ്യമാണ്, അത് ന്യായമായും  പരിഹരിക്കേണ്ടതുണ്ട്. പരസ്പരം വിട്ടുവീഴ്ച ചെയ്യാനും പങ്കിട്ട ഭൂമിയിൽ സമാധാനപരമായി സഹവസിക്കാനുമുള്ള സന്നദ്ധത ഇതിന് ആവശ്യമാണ്. മതഭ്രാന്തിന്റെ മൂല്യങ്ങളേക്കാൾ മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള പ്രതിബദ്ധത ഇതിന് ആവശ്യമാണ്.
ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള യുദ്ധത്തിൽ , ആ  വെടിവെപ്പിൽ അകപ്പെടുന്ന ഇരുപക്ഷത്തുമുള്ള നിരപരാധികളായ സാധാരണക്കാരുടെ കണ്ണീരും രക്തവും ഇരുകൂട്ടരും വിലമതിക്കുന്നില്ല. നല്ല ഭാവി കെട്ടിപ്പടുക്കുന്നതിന് അത്യന്താപേക്ഷിതമായ പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെടുന്നത് വിലമതിക്കുന്നില്ല. പവിത്രവും അമൂല്യവുമായ ജീവത്യാഗം വിലമതിക്കുന്നില്ല. ഈ യുദ്ധം നമ്മെയെല്ലാം അവസാനിപ്പിക്കുന്നതിന് മുമ്പ് അവസാനിപ്പിക്കേണ്ട സമയമാണിത്.

ജീവിയ്ക്കാനും  സഹവസിയ്ക്കാനുമൂള്ള അവകാശം തന്നെ പോലെ മറ്റുള്ളവർക്കുമുണ്ടെന്ന് മനസ്സിലാക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യസത്തിലൂടെ മാത്രമേ മതതീവ്രവാദത്തിലൂടെ ആർജ്ജിച്ചെടുക്കുന്ന മതാന്ധതയെ തോല്പിക്കാനാവൂ . ദൃശ്യമാധ്യമങ്ങൾ മനുഷ്യൻ മനുഷ്യനെ കൊല്ലുന്നത് വേൾഡ് കപ്പിൽ ക്രക്കറ്റ് കളി കാണിയ്ക്കുന്ന ലാഘവത്തോടെ  മനുഷ്യരിലെത്തിച്ചു റേറ്റിംഗ് കൂട്ടാൻ നോക്കുന്നു . കാണുന്ന ദൃശ്യങ്ങളെ മതതീവ്രവാദികൾ തങ്ങളുടെ പക്ഷത്തേക്ക് കൂടുതൽ ആളുകളെ ചേർക്കാനുള്ള കെണിയാക്കി മാറ്റുന്നു . ഈയ്യാം പാറ്റകളെ പോലെ വിവേചനമില്ലാതെ ധാരാളം ആളുകൾ ഈ തീ കെണിയിൽ വെന്തെരിഞ്ഞടങ്ങുന്നു .

സമാധാനം , സ്നേഹം , സാഹോദര്യം , പരസ്പരസഹായം , സഹവർത്തിത്വം ഇത് പഠിപ്പിയ്ക്കേണ്ട മതങ്ങൾ ആളുകളുടെ വികാരമണ്ഡലങ്ങളെയിലാക്കി മദമിളക്കുന്നു . 

നമ്മൾ കൂടുതൽ ജാഗരൂഗരായിരിക്കുക . ഈ യുദ്ധങ്ങൾ അതിന്റെ കെടുതികൾ  അതെത്രയും പെട്ടെന്നവസാനിക്കട്ടെ .ഈ ദാരുണസംഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് നമ്മുടെ രാജ്യത്ത് മതസാഹോദര്യവും രാഷ്ട്രീയ പക്വതയും , പൗര രാഷ്ട്രബോധവും വർധിപ്പിക്കാൻ എല്ലാവരും ഒരുമയോടെ കൈകോർക്കുമെന്ന് വിശ്വസിയ്ക്കാം . യുദ്ധക്കെടുതികളില്ലാത്ത സമാധാനമുള്ളൊരു ലോകം അതാണ് ഭൂഷണം .

ഈ ദിനങ്ങളിൽ പൊലിഞ്ഞുപോയ എല്ലാ നിഷ്കളങ്ക ജീവനുകളുടെയും അവരുടെ കുടുംബങ്ങളുടെയും അവരുടെ പ്രതീക്ഷകളുടെയും  , നഷ്ടവസന്തങ്ങളുടെയും ഓർമ്മയ്ക്കൾക്കുമുമ്പിൽ എന്റെയും നമ്മുടെ നാടിന്റെയും ഹൃദയാഞ്ജലികൾ!
 

News image

Latest Videos

Other News

Sports News

News image

ബേ മലയാളി വോളീബോൾ ആൻഡ് ത്രോബോൾ ടൂർണമെന്റ് വൻ ആവേശമായി

സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ: ബേ മലയാളി നടത്തിയ 4-ാമത് വോളീബോൾ ആൻഡ് ത്രോബോൾ മത്സരങ്ങൾ വോളീബോൾ / ത്രോബോൾ പ്രേമികൾക്ക് വൻ ആവേശമായി. ഇരുപതിൽ പരം ടീമുകൾ വോളീബോൾ മത്സരങ്ങളിലും, പതിഞ്ചോളം ടീമുകൾ ത്രോബോൾ മത്സരങ്ങളിലും പങ്കെടുത്തു.

ഗോൾഡ് കാറ്റഗറിയിൽ ടീം ബേ ഏരിയ, ടീം സാന്റ ക്ലാറ എന്നിവർ യഥാ ക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ സിൽവർ കാറ്റഗറിയിൽ ടീം കാലി ഫ്രണ്ട്സ് ജേതാക്കളായി, ടീം ഡേവിസ് ഗബ്രുസ് അന്ന് റണ്ണേഴ്‌സ്-അപ്പ് ആയത്. 

ത്രോബോൾ മത്സരങ്ങളിൽ ടീം അൺ പ്രെഡിറ്റേബിൾ ഗോൾഡ് കാറ്റഗറി ജേതാക്കളായി, ടീം ഡൈനാമോസ് ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. സിൽവർ കാറ്റഗറിയിൽ ടീം പോസിറ്റീവ് വൈബ്സ് ടീം തണ്ടേഴ്സ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബ്രോൺസ് കാറ്റഗറി യിൽ എൻ വൈ എക്സ് ജേതാക്കളായി ടീം അൺസ്റ്റോപ്പബിൾസ് ആണ് രണ്ടാം സ്ഥാനത്ത്.

ബേ മലയാളി ട്രെഷറർ സുഭാഷ് സ്കറിയയുടെ നേതൃത്യത്തിൽ പ്രസിഡന്റ് ലെബോൺ മാത്യു, സെക്രട്ടറി  ജീൻ ജോർജ്, ജോയിന്റ് ട്രെഷറർ നൗഫൽ കപ്പാച്ചലിൽ, ബോർഡ് ഡിറക്ടർസ് എൽവിൻ ജോണി, സജൻ  മൂലേപ്ലാക്കൽ, ഓഡിറ്റർ റ്റിജു ജോസ് എന്നിവർ പ്രോഗ്രാം കോർഡിനേറ്റ ചെയ്തു.

ബേ മലയാളി സപ്പോർട്ടേഴ്‌സ് ആയ ടോമി പാഴേംപള്ളി, ബിജു മാത്യു, ടോം ചാർലി, സിജു, ജൊവീൻ, ഗോപകുമാർ, ദിലീപ്, റഫീഖ്, ജയരാജ്, രാജേഷ്, ജോൺസൻ, ഉണ്ണി, മനേഷ്,  ദിവാകർ, ബോബി, വെങ്കി തുടങ്ങിയവർ ഗെയിമുകൾ കോർഡിനേറ്റ് ചെയ്തു.

സണ്ണി ജോർജ്, പ്രിൻസ് റിയാലിറ്റി, മനോജ് തോമസ്, സാലു ജോസഫ്, രാജൻ ജോർജ്, സിജിൽ പാലക്കലോടി തുടങ്ങിയവർ മുഖ്യ പ്രയയോജിക്കർ ആയിരുന്നു. 

 

 

 

ഫോറിൻ മലയാളിക്കു വേണ്ടി റീജിയണൽ ഡയറക്ടർ സജൻ മൂലപ്ലാക്കൽ തയ്യാറാക്കിയ വാർത്ത.

News image

അമ്പതാം പിറന്നാള്‍ നിറവില്‍ മാസ്റ്റർ ബ്ലാസ്റ്റർ; ആശംസകളുമായി ആരാധകര്‍

നമ്മളുടെ സ്വന്തം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ഇന്ന് ജീവിതത്തില്‍ അര്‍ധ സെഞ്ച്വറി. ലോകറെക്കോഡുകളുടെ തമ്പുരാനായ സച്ചിന്‍ ക്രിക്കറ്റ് പിച്ചിനോട് വിടപറഞ്ഞിട്ട് പത്തുവര്‍ഷമായിട്ടും ഇന്നും നമ്മുടെയെല്ലാം ഉള്ളിലെ തിളങ്ങുന്ന വിഗ്രഹമായി തുടരുന്നു. ലോകത്തിലെ ഏറ്റവും മഹാനായ കായികതാരങ്ങളിലൊരാളായ സച്ചിന് ഇന്ന് ആശംസാപ്രവാഹങ്ങളുടെ ദിനം . മീശമുളയ്ക്കാത്ത പയ്യന്‍ അന്ന് കറാച്ചിയില്‍ നേരിടാനിറങ്ങിയത് ഇമ്രാന്‍ഖാനെയും വഖാര്‍ യൂനിസിനെയുംപോലെയുള്ള സിംഹങ്ങളെ. അന്നവന് പ്രായം പതിനാറുവര്‍ഷവും ഇരുനൂറ്റിഅഞ്ച് ദിവസവും. പതിനഞ്ച് റണ്‍സെടുത്തപ്പോള്‍ വഖാറിന്റെ തീയുണ്ടപ്പന്ത് അവനെ പുറത്താക്കി. അവിടെ നിന്ന് തുടങ്ങിയ യാത്ര 2013 വെസ്റ്റിന്‍ഡീസിനെതിരെ  മുംബൈ വാങ്ഖഡെയില്‍ അവസാനിക്കുമ്പോള്‍ അവന്‍ കീഴക്കിയത് തലമുറഭേദമില്ലാതെ കോടിക്കണക്കിന് മനസ്സുകളെയാണ്. നമ്മളെയെല്ലാമാണ്. അര്‍ധസെഞ്ച്വറികളുടെ ഏറെക്കുറെ മറ്റാര്‍ക്കും അപ്രാപ്യമായ റെക്കോഡ് സ്വന്തംപേരിലാക്കിയ സച്ചിന്‍ രമേഷ് തെന്‍ഡുല്‍ക്കര്‍ ഇന്ന് മറ്റ് മറ്റൊരു അര്‍ധസെഞ്ച്വറികൂടി നേടുന്നു. മഹത്തായെ ജീവിതത്തിന്റെ ഹാഫ് സെഞ്ച്വറി.

ഈ നൂറ്റാണ്ടിന്റെ പന്ത് എറിഞ്ഞ ഷെയ്ന്‍ വോണ്‍ പോലും നിന്റെ അടികൊള്ളുന്നത് സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞത് വെറുതയല്ല. നേരത്തെ ഹാഫ് സെഞ്ച്വറികളുടെ റെക്കോഡിന്റെ കാര്യം പറഞ്ഞു. .ടെസ്റ്റില്‍ നീ നേടിയ 68 ഉംഏകദിനത്തില്‍ നേടിയ 96 അര്‍ധസെഞ്ച്വറികള്‍ ആര്‍ക്കെങ്കിലും തകര്‍ക്കാനാകുമോയെന്ന സംശയാണ്.  ഇപ്പോള്‍ കളിക്കളത്തിലുള്ള ആരും ഈ റെക്കോഡിന് അടുത്തുങ്ങുമില്ലതാനും. സെഞ്ച്വറികളുടെ കാര്യത്തിലും അങ്ങനെ തന്നെ ടെസ്റ്റില്‍  51ഉം ഏകദിനത്തില്‍ നാല്‍പ്പതിയൊന്‍പതും. ടെസ്റ്റില്‍ നീ നേടിയ 15,921 റണ്‍സും നമ്മള്‍ അടിച്ചതുപോലെ തോന്നാറുണ്ട് .ഏകദിനങ്ങളിലെ 18,426 റണ്‍സ് നമ്മളുടെ സങ്കല്‍പ്പങ്ങളിലെ സുന്ദര നിമിഷങ്ങളാണ്. ചുമ്മതാണോ സച്ചിന്‍ വിസ്ഡന്‍ നിന്നെ ഡോണ്‍ ബ്രാഡ്മാന് ശേഷമുള്ള ഏറ്റവും വലിയ ഇതിഹാസമായി  തിരഞ്ഞെടുത്ത്. മാത്യു ഹെയ്ഡന്‍ ഒരിക്കല്‍ പറഞ്ഞതും നമ്മള്‍ കേട്ടു. ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്. അവന്‍ ഇന്ത്യയ്ക്കുവേണ്ട ടെസ്റ്റ് ക്രിക്കറ്റില്‍ നാലാമനായി ബാറ്റുചെയ്യുന്നു.

Business News

News image

വിദ്യാര്‍ഥികള്‍ക്കായി വിദ്യാധന്‍ പദ്ധതി; തുടക്കംകുറിച്ച് കെ.എല്‍.എം ആക്സിവ ഫിന്‍വെസ്റ്റ്

വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്ക് പിന്തുണയേകുന്ന വിദ്യാധന്‍ പദ്ധതിക്ക് കെ.എല്‍.എം ആക്സിവ ഫിന്‍വെസ്റ്റ് തുടക്കംകുറിച്ചു. കെ.എല്‍.എം ബ്രാന്‍ഡ് അംബാസിഡറായ നടി മഞ്ജുവാരിയര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ തുറക്കുന്ന ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാമ്പത്തിക ബാധ്യത ലഘൂകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കെ.എല്‍.എം ആക്സിവ ഫിന്‍വെസ്റ്റിന്റെ വാര്‍ഷിക കോണ്‍ക്ളേവിനോട് അനുബന്ധിച്ചാണ് പദ്ധതിക്ക് തുടക്കമായത്.കെ.എല്‍.എം. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം അധ്യക്ഷനായിരുന്നു. സി.ഇ.ഒ മനോജ് രവി, ഡയറക്ടര്‍മാരായ ജോര്‍ജ് കുര്യയ്പ്, ബിജി ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. 

News image

75 ശതമാനം വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് മൈജി; സ്മാർട്ട്ഫോൺ, ലാപ്ടോപ്പ് റിപ്പയറിങ്ങിൽ അധികവാറന്റിയും

റമസാനോടനുബന്ധിച്ച് 75 ശതമാനം വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് മൈജി. കേരളത്തിലെ നൂറിലധികം മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ‘മൈജി മൈ റംസാൻ ’ഓഫറിന്റെ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. വാച്ചുകൾക്ക് 75 ശതമാനം വരെയും ഡിജിറ്റൽ ആക്സസ്സിന് 80 ശതമാനം വരെയും മൾട്ടീമീഡിയ ഗാഡ്ജെറ്റുകൾക്ക് 60 ശതമാനം വരെയും വിലക്കുറവുണ്ട്. മൊബൈൽ ഫോണുകൾക്ക് 49ശതമാനം വരെയും ലാപ്ടോപ്പുകൾക്ക് 30 ശതമാനം വരെയും വിലയില്‍ ആനുകൂല്യം ലഭിക്കും.  എസി, ടിവി തുടങ്ങിയവയ്ക്കും പ്രത്യേക വിലയും തവണവ്യവസ്ഥയുമുണ്ട്. മൈജി കെയറിലൂടെ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ് എന്നിവ റിപ്പയർ ചെയ്യുമ്പോൾ അധികവാറന്റിയും ലഭ്യമാണ്

Lifestyle News

News image

കുഞ്ഞുങ്ങളിലെ ഓട്ടിസം തിരിച്ചറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മസ്തിഷ്ക വികാസവുമായി ബന്ധപ്പെട്ട് കുട്ടികളിൽ കാണുന്ന ഒരുത്തരം അവസ്ഥയാണ് ഓട്ടിസം. കുഞ്ഞുങ്ങളുടെ സ്വഭാവത്തിലൂടെ മാത്രമേ ഓട്ടിസമുണ്ടോയെന്ന് മനസിലാക്കാൻ സാധിക്കൂ. ജനന സമയത്ത് അത് തിരിച്ചറിയാൻ സാധിക്കില്ല. മറ്റ് കുഞ്ഞുങ്ങളിൽ നിന്ന് വ്യത്യസ്തരായി പ്രവർത്തിക്കുമ്പോഴാണ് കുട്ടികൾക്ക് ഓട്ടിസമുണ്ടെന്ന് മനസിലാക്കാൻ സാധിക്കുന്നത്.

ചെറുപ്പത്തിൽ തന്നെ ഈ രോഗം തിരിച്ചറിയുന്നതിലൂടെ മികച്ച ചികിത്സ നൽകാൻ സാധിക്കുന്നു. കുട്ടിയുടെ വികാസത്തിന്റെ മൂന്ന് നിർണായക മേഖലകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഓട്ടിസം - സാമൂഹികം, ആശയവിനിമയം, അറിവ് എന്നിവ ഈ മേഖലകളിലെ വൈകല്യത്തിലേക്ക് നയിക്കുന്നതാണിത്. നേരത്തെയുള്ള രോഗനിർണയവും ഉചിതമായ പരിശീലനവും കുട്ടികളുടെ വളർച്ചയിൽ ഗണ്യമായ പുരോഗതി കാണിക്കും. കുട്ടികളിലെ ഓട്ടിസത്തെ നേരത്തെ തിരിച്ചറിയാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് Dr. Sindhura Munukuntla, Consultant Paediatrician, Yashoda Hospitals, Hyderabad പറയുന്നു.

ഓട്ടിസം ഒരു രോഗമല്ല, സാമൂഹിക ഇടപെടൽ, സാമൂഹിക പെരുമാറ്റം, ആശയവിനിമയം എന്നിവയെക്കുറിച്ചുള്ള കുട്ടിയുടെ പഠനം തകരാറിലാകുന്ന ഒരു അവസ്ഥയാണിത്. ആവർത്തന സ്വഭാവങ്ങളോടും നിയന്ത്രിത താൽപ്പര്യങ്ങളോടും ഉള്ള സഹജമായ പ്രവണതയുമുണ്ട്. നേരത്തെ ഇത് തിരിച്ചറിയുകയും ഇതിന് വേണ്ട ചികിത്സകളും നൽകുകയാണെങ്കിൽ കുട്ടികളിൽ ഗണ്യമായ മാറ്റം കണ്ടെത്താൻ സാധിക്കും. കുട്ടികളിലെ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാണ്.

News image

മായമില്ല, ഗുണങ്ങള്‍ അനവധിയും, തയ്യാറാക്കാം ശുദ്ധമായ വെളിച്ചെണ്ണ വീട്ടില്‍ തന്നെ

ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ വെളിച്ചെണ്ണയും ശുദ്ധമാണ് എന്ന് പറയാന്‍ സാധിക്കുകയില്ല. ഒട്ടനവധി മായങ്ങളും പ്രിസര്‍വേറ്റീവ്‌സും ചേര്‍ത്തിട്ടാണ് മാര്‍ക്കറ്റില്‍ പല പേരില്‍ വെളിച്ചെണ്ണകള്‍ എത്തുന്നത്. ഇത്തരം വെളിച്ചെണ്ണകള്‍ സ്ഥിരമായി നമ്മളുടെ ശരീരത്തിലേയ്ക്ക് പ്രവേശിച്ചാല്‍ ഇത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്.

ചിലര്‍ വീട്ടില്‍ തന്നെ ആട്ടിച്ച് വെളിച്ചെണ്ണ സൂക്ഷിച്ച് വെക്കാറുണ്ട്. എന്നാല്‍, ഇത് വളരെ നീണ്ട പ്രോസസ്സും പലര്‍ക്കും ഇത്തരം സൗകര്യങ്ങള്‍ ലഭ്യമല്ല എന്നതും മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള വെളിച്ചെണ്ണയെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നു.

എന്നാല്‍, വീട്ടില്‍ തന്നെ നല്ല ഹെല്‍ത്തി ആയിട്ടുള്ള വെളിച്ചെണ്ണ നമുക്ക് തയ്യാറാക്കി എടുത്താലോ? ഇത് വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. ഇതിന് നാളികേരവും നല്ല അടി കട്ടിയുള്ള പാത്രവും മാത്രം മതി. എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.

Columns News

Coloumns Photo
കോഡെക്സ് ഗിഗാസ് അഥവാ ചെകുത്താന്റെ ബൈബിൾ.

സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ അവരുടെ നാഷണൽ ലൈബ്രറിയിലാണ് കോഡെക്സ് ഗിഗാസ് എന്ന ഈ ചെകുത്താന്റെ ബൈബിൾ സൂക്ഷിച്ചിരിക്കുന്നത്.

 

 

 75 കിലോ ഭാരം വരുന്ന ആ ബൈബിളിന്റെ നീളം 92 സെന്റിമീറ്ററും,വീതി 50 സെന്റിമീറ്ററും ആണ്.

320 പേജുകൾ ഉള്ള ബൈബിൾ 160 കഴുതകളുടെ തൊലികളിലാണ് രചിച്ചിരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന ലാറ്റിൻ ഭാഷയാണ് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ അതിന്റെ ഏടുകൾ ഓരോന്നായി മറിച്ചു പോവുമ്പോൾ വിജിത്രമായ ഒരുപാട് കാര്യങ്ങൾ ഗവേഷകർക്ക് കാണാൻ സാധിച്ചു .

 

 ബൈബിളിന് പുറമെ പതിമൂന്നാം നൂറ്റാണ്ടിൽ ഉപയോഗിച്ച് വന്ന പല തരത്തിൽ ഉള്ള വൈത്യ-ശാസ്ത്ര മുറകളെ കുറിച്ചും ആരാധനാ രീതികളെ കുറിച്ചും ഉള്ള വിവരങ്ങൾ അവർക്ക് അതിൽ കാണാനായി. എന്നാൽ ഏടുകൾ മറിച്ച് പോകുന്നതിന് അനുസരിച്ച് തിന്മയുടെ വാജകങ്ങൾ കൂടുതലായി അതിൽ തെളിഞ്ഞു വരാൻ തുടങ്ങി.. എക്സ്സോസിസം അഥവാ പ്രേതബാധ എങ്ങനെ ഒഴുപ്പിക്കാം എന്നും അതിനായി ഉപയോഗിക്കേണ്ട മന്ത്ര തന്ത്രങ്ങളെ കുറിച്ചും അതിൽ എഴുതിയിരിക്കുന്നു.

 

ഒടുവിൽ ഇരുന്നൂറ്റി തൊണ്ണൂറാം പേജിൽ എത്തുമ്പോൾ അവർക്ക് അതിൽ കാണാൻ സാധിച്ചത് സാത്താന്റെ രൂപത്തെയാണ്.

 

ഈ ബൈബിളിനെ കുറിച്ച് ഒരുപാട് കെട്ടുകഥകൾ പ്രചരിക്കുന്നുണ്ട് എന്നാൽ ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത് ഈ പുസ്തകം രചിച്ചത് ഒരു ഒറ്റ ദിവസം കൊണ്ടാണ് എന്നുള്ളതാണ്. പക്ഷെ അത് വിശ്വസിക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള ഒരു കാര്യം അല്ല. കാരണം ഇതുപോലെ ഒരു കൃതി രചിക്കാൻ ഒരു മനുഷ്യന് കുറഞ്ഞത് മുപ്പത് വർഷമെങ്കിലും വേണ്ടിവരും എന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ അങ്ങനെ മുപ്പത് വർഷം കൊണ്ട് രചിച്ചതാണ് ഇതെങ്കിൽ ഇതിന്റെ രചയിതാവിന്റെ പ്രായത്തിൽ വരുന്ന മാറ്റം അയാളുടെ കൈയ്യക്ഷരത്തിൽ വലിയ രീതിയിലുള്ള വ്യത്യാസം ഉണ്ടാക്കേണ്ടതാണ് പക്ഷേ അവിശ്വസനീയം എന്ന് പറയട്ടെ ഇതിലെ കൈയ്യക്ഷരം ആദ്യത്തെ പേജ് മുതൽ അവസാനം വരെ ഒരുപോലെയാണ്. ഒരു തരത്തിലും ഉള്ള വ്യത്യാസങ്ങളും അതിൽ വന്നിട്ടില്ല.

Coloumns Photo
അറവാണികളുടെ താലി

തമിഴ്‍നാട്ടിലെ വില്ലുപുരം ജില്ലയിലെ കൂവഗം കൂത്താണ്ടവര്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും ചിത്ര പൗര്‍ണമി നാളില്‍ ഒരു ഉത്സവം നടക്കുന്നു. നൂറ് കണക്കിന് ട്രാന്‍സ്‍ജെന്‍ഡറുകളാണ് അന്ന് കൂവഗം ഗ്രാമത്തില്‍ എത്തുക. ഒന്നേയുള്ളു അവര്‍ക്ക് ആഗ്രഹം, അര്‍ജുനന്‍റെ മകന്‍ അറവാനെ വിവാഹം കഴിക്കുക. ഒരു രാത്രിയാണ് വധുവാകാനുള്ള അവരുടെ സന്തോഷത്തിന് അയുസുള്ളൂ. രണ്ടാംനാള്‍ അറവാന്‍ മരിക്കും. അറവാണികള്‍ വിധവകളാകും. മഞ്ഞളും നിലാവും അറവാണികള്‍ അണിയുന്ന ചിത്ര പൗര്‍ണമി നാളിനെ ഫോട്ടോഗ്രഫര്‍

അറവാന്‍ മഹാഭാരതത്തില്‍ അര്‍ജുനന്‍റെ മകനായിരുന്നു. യുദ്ധത്തില്‍ സ്വന്തം ജീവന്‍ ബലികൊടുത്ത അറവാന് മരിക്കും മുന്‍പ് ലഭിച്ച വരങ്ങളിലൊന്നായിരുന്നു വിവാഹം ചെയ്യാനുള്ള അവസരം. അറവാന്‍റെ വധുവാകാന്‍ ആരും തയാറാകാത്തത് കൊണ്ട് ഭഗവാന്‍ വിഷ്‍ണു മോഹിനിയായി അവതരിച്ച് അറവാനെ വിവാഹം ചെയ്‍തു. ഈ പുരാണകഥ വീണ്ടും ആചരിക്കുകയാണ് കൂവഗം കോവിലില്‍. അറവാന്‍ ആണ് ഇവിടെ പ്രതിഷ്‍ഠ.

Travel News

News image

ഒന്നു വന്നാൽ മതി! ചെലവ് ഞങ്ങളെടുത്തോളാം...; സ്ഥിരതാമസമാക്കുന്നവർക്ക് പണം അങ്ങോട്ട് നൽകി സ്വീകരിച്ച് ഈ രാജ്യങ്ങൾ

നഗരത്തിരക്കുകൾ ഒഴിവാക്കി മറ്റേതെങ്കിലും രാജ്യത്ത് സ്ഥിരതാമസമാക്കണമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പഠനത്തിനും ബിസിനസ്സിനും മറ്റുമായി മറ്റേതെങ്കിലും രാജ്യങ്ങളിൽ സ്ഥിരതാമസമാക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ നിങ്ങളും എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് നിങ്ങൾക്ക് ഒരു മികച്ച അവസരമാണ്. ലോകമെമ്പാടുമുള്ള യുവാക്കൾക്ക് സ്ഥിരതാമസമാക്കാൻ പണം നൽകുന്ന ചില രാജ്യങ്ങളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.  അതായത്, നിങ്ങൾ ഈ രാജ്യങ്ങളിലേക്ക് മാറിയാൽ, ഇവിടെയുള്ള സർക്കാർ നിങ്ങൾക്ക് പണം നൽകും. വളരെ രസകരമാണ്, അല്ലേ? നോക്കാം ഈ രാജ്യങ്ങളെ കുറിച്ച്

 തുൾസ സിറ്റിയിലെ വിദൂര തൊഴിലാളികളെ തിരയുകയും അതിന്റെ കമ്മ്യൂണിറ്റിയിൽ ചേരുന്നതിന് 10,000 ഡോളർ അതായത് 8 ലക്ഷം രൂപ നൽകുകയും ചെയ്യുന്നു. ഇത് മാത്രമല്ല, ഇവിടെ വരുന്ന ആളുകൾക്ക് ഫ്രീ ഡെസ്‌ക് സ്‌പേസ്, നെറ്റ്വർക്കിംഗ് ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാനും അനുവദിക്കും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് ഇവിടെ പോകണമെങ്കിൽ, നിങ്ങളുടെ പ്രായം കുറഞ്ഞത് 18 വയസ്സ് ആയിരിക്കണം. കൂടാതെ, നിങ്ങൾക്ക് ഒക്ലഹോമയ്ക്ക് പുറത്ത് ഒരു മുഴുവൻ സമയ ജോലിയോ ബിസിനസ്സോ ഉണ്ടായിരിക്കണം. കൂടാതെ നിങ്ങൾക്ക് യുഎസിൽ ജോലി ചെയ്യാൻ കഴിയണം.

News image

ഈ കടല്‍ത്തീരങ്ങളിലൂടെ ചുമ്മാ വണ്ടി ഓടിച്ച് പോയാല്‍ പൊളിയല്ലേ! റൈഡിംഗിന് പറ്റിയ തീരദേശ റോഡുകള്‍

കടല്‍ എന്നും സഞ്ചാരികള്‍ക്ക് ആവേശകരമാണ്.. കടല്‍ യാത്രകളും കാഴ്ചകളും എത്ര കണ്ടാലും മതിവരുകയുമില്ല. ഓരോ തിരകളും വ്യത്യസ്തമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. സമുദ്ര തീരങ്ങളാലും കാഴ്ചകളാലും സമ്പന്നമാണ് നമ്മുടെ രാജ്യം. പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ തീരങ്ങള്‍ അതിശയകരമായ ദൃശ്യവിസ്മയങ്ങളാണ് യാത്രികര്‍ക്ക് നല്‍കുന്നത്. സമുദ്രകാഴ്ചകള്‍ ആസ്വദിച്ചുക്കൊണ്ട് ഇന്ത്യയിലെ തീരദേശ റോഡുകളിലൂടെ യാത്രകള്‍ (Coastal Road Trips In India) നടത്താനുള്ള പറ്റിയ സമയമാണിപ്പോള്‍. കണ്ണുകള്‍ക്ക് ഒരിക്കലും മതിയാകാത്ത പ്രകൃതിയുടെ സൗന്ദര്യങ്ങള്‍, നിറഞ്ഞ് ആസ്വദിക്കാന്‍ ഇതിലും മികച്ച റൈഡുകള്‍ ഉണ്ടാവില്ല.

വൈവിധ്യമാര്‍ന്ന ദൃശ്യവിരുന്നുകള്‍ ഒരുക്കുന്നതില്‍ ഇന്ത്യയിലെ ഓരോ കടല്‍ത്തീരവും ഒരു അത്ഭുതമാണ്. യാത്രികരുടെ ആത്മാവിനെ വിസ്മയിപ്പിക്കുന്നതില്‍ ഇവിടുത്തെ ഓരോ തീരങ്ങളും പരസ്പരം മത്സരിക്കുന്നുണ്ടോയെന്നുപോലും തോന്നും. അതിനാല്‍ പര്‍വ്വതങ്ങളും സമതലങ്ങളും ഒക്കെയുള്ള ഭൂപ്രകൃതിയിലൂടെയുള്ള യാത്രകള്‍ തല്‍ക്കാലത്തിലേക്ക് മാറ്റി തീരദേശ റോഡുകള്‍ സന്ദര്‍ശിക്കാനുള്ള സമയമാണിത്.

Technology News

News image

ആപ്പിളിന് കഴിയുമെന്ന് തോന്നുന്നില്ല; ഐഫോൺ 15 പ്രോ മോഡലുകളിൽ ഈ ഫീച്ചർ ഉണ്ടാകില്ല

ആപ്പിൾ ഐഫോൺ 15 പ്രോ (iPhone 15 Pro), ഐഫോൺ 15 പ്രോ മാക്സ് എന്നീ മോഡലുകളിൽ ഫിസിക്കൽ ബട്ടണില്ലാത്ത ഡിസൈനായിരിക്കും ഉണ്ടായിരിക്കുക എന്നായിരുന്നു ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. എന്നാൽ സോളിഡ് സ്റ്റേറ്റ് ഹാപ്‌റ്റിക് ബട്ടണുകൾക്ക് പകരം നോ ബട്ടൺ ഡിസൈൻ ഉള്ള ഐഫോൺ മോഡലുകൾ ഈ വർഷം ഉണ്ടാകില്ലെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരമൊരു പദ്ധതി ആപ്പിളിന് ഉണ്ടായിരുന്നു എന്നും എന്നാൽ പിന്നീട് ബട്ടണില്ലാത്ത ഡിസൈനിൽ നിന്നും ആപ്പിൾ പിന്തിരിഞ്ഞുവെന്നും പുതിയ റിപ്പോർട്ടിൽ പറയുന്നു.

Auto News