May 02, 2023 03:06:46 PM
| Photo: Private
തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ കൂവഗം കൂത്താണ്ടവര്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും ചിത്ര പൗര്‍ണമി നാളില്‍ ഒരു ഉത്സവം നടക്കുന്നു. നൂറ് കണക്കിന് ട്രാന്സ്ജെന്ഡറുകളാണ് അന്ന് കൂവഗം ഗ്രാമത്തില്‍ എത്തുക. ഒന്നേയുള്ളു അവര്‍ക്ക് ആഗ്രഹം, അര്‍ജുനന്റെ മകന് അറവാനെ വിവാഹം കഴിക്കുക. ഒരു രാത്രിയാണ് വധുവാകാനുള്ള അവരുടെ സന്തോഷത്തിന് അയുസുള്ളൂ. രണ്ടാംനാള്‍ അറവാന് മരിക്കും. അറവാണികള് വിധവകളാകും. മഞ്ഞളും നിലാവും അറവാണികള് അണിയുന്ന ചിത്ര പൗര്‍ണമി നാളിനെ ഫോട്ടോഗ്രഫര്‍
അറവാന് മഹാഭാരതത്തില്‍ അര്‍ജുനന്റെ മകനായിരുന്നു. യുദ്ധത്തില്‍ സ്വന്തം ജീവന് ബലികൊടുത്ത അറവാന് മരിക്കും മുന്‍പ് ലഭിച്ച വരങ്ങളിലൊന്നായിരുന്നു വിവാഹം ചെയ്യാനുള്ള അവസരം. അറവാന്റെ വധുവാകാന്‍ ആരും തയാറാകാത്തത് കൊണ്ട് ഭഗവാന് വിഷ്ണു മോഹിനിയായി അവതരിച്ച് അറവാനെ വിവാഹം ചെയ്തു. ഈ പുരാണകഥ വീണ്ടും ആചരിക്കുകയാണ് കൂവഗം കോവിലില്‍. അറവാന് ആണ് ഇവിടെ പ്രതിഷ്ഠ.