Apr 28, 2023 06:49:28 PM
| Photo: Private
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആറ് ഇംഗ്ലണ്ട് കളിക്കാരോട് ഐപിഎൽ ഫ്രാഞ്ചൈസികൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഫ്രാഞ്ചൈസിയുടെ വാർഷിക കരാർ ഒപ്പിടാൻ വമ്പൻ ഓഫർ കളിക്കാരുടെ മുൻപിൽ വെച്ചതായാണ് ടൈംസ് ലണ്ടൻ റിപ്പോർട്ട് ചെയ്യുന്നത്. ഏതെല്ലാം ഫ്രാഞ്ചൈസികളാണ് ഇത്തരത്തിൽ ഓഫർ മുൻപോട്ട് വെച്ചതെന്ന് വ്യക്തമല്ല.
കരീബിയൻ പ്രീമിയർ ലീഗ്, എസ്എട്വന്റി20, ഗ്ലോബൽ ട്വന്റി20 ലീഗ് എന്നിങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള ലീഗുകളിൽ ഐപിഎൽ ഫ്രാഞ്ചൈസികൾ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. ഒരു വര്‍ഷത്തില്‍ പല സീസണുകളിലായി നടക്കുന്ന ഈ ലീഗുകളില്‍ കളിക്കാരുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായാണ് വാര്‍ഷിക കരാര്‍ എന്ന ഓഫര്‍ ഫ്രാഞ്ചൈസികള്‍ മുന്പോട്ട് വെക്കുന്നത്.