Apr 25, 2023 03:00:09 PM
| Photo: Private
ലണ്ടൻ ∙ പ്രകൃതി ദുരന്തവും ഭീകരാക്രമണവും ശത്രു രാജ്യത്തിന്റെ ആക്രമണവുമൊക്കെ ഉണ്ടാകുമ്പോൾ നൽകുന്ന മുന്നറിയിപ്പിന്റെ ട്രയലായി ഇന്നലെ ബ്രിട്ടനിൽ ദേശീയ അലാം സംവിധാനം പരിശോധിച്ചു. നേരത്തെ മുന്നറിയിപ്പുകൾ നൽകിയ ശേഷമായിരുന്നു അലാം സംവിധാനത്തിന്റെ പരിശോധന. ഉച്ചയ്ക്ക് മൂന്നു മണിക്ക് ടെസ്റ്റ് അലാം മൊബൈൽ ഫോണുകളിലും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിലും നൽകുമെന്ന് സർക്കാർ മധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അറിയിപ്പു നൽകിയിരുന്നു.
മുൻ നിശ്ചയപ്രകാരം ദശലക്ഷക്കണക്കിന് ആളുകളുടെ മൊബൈൽ ഫോണിലും പിഡിഎ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലും അലർട്ട് മെസേജ് കൃത്യ സമയത്തുതന്നെ എത്തി. ചില മൊമൈൽ ഫോണുകളിൽ സൈറൺ മുഴങ്ങുന്ന ശബ്ദത്തോടെയായിരുന്നു സന്ദേശം എത്തിയത്.