Latest News

News image

എഡിഎം ആത്മഹത്യ: മുൻകൂർ ജാമ്യം നിഷേധിച്ച് പി.പി.ദിവ്യക്ക് തിരിച്ചടി

പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവം കൂടുതൽ വിവാദമായത്. നവീൻ ബാബുവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് ദിവ്യയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. അന്വേഷണം ഊർജിതമാക്കിയതോടെ ദിവ്യയ്‌ക്കെതിരെ സത്യവാങ്മൂലം സമർപ്പിക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചിരുന്നു.

 

മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ ദിവ്യ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സാധ്യത. അതേസമയം, ദിവ്യ വിശദമായ വിശദീകരണം നൽകാത്തതിനാൽ പോലീസിന് ഇതുവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം വൈകിപ്പിക്കുന്നതിനെതിരെ വിമർശനം ഉയർന്നെങ്കിലും ദിവ്യ ആരോപണം നിഷേധിച്ചു

News image

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ

പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിൽ നടന്ന ദുരഭിമാനക്കൊലക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 27 കാരനായ യുവാവിൻ്റെ ക്രൂരമായ കൊലപാതകമാണ് കേസിൻ്റെ പശ്ചാത്തലം. ബന്ധത്തിന് വീട്ടുകാരുടെ വിയോജിപ്പിനെ തുടർന്ന് ബന്ധം അവസാനിപ്പിക്കാൻ സമ്മർദം ചെലുത്തിയെങ്കിലും യുവതിയും യുവാവും തമ്മിലുള്ള ബന്ധം തുടർന്നു.

 

പ്രണയത്തോട് വീട്ടുകാരുടെ ശക്തമായ എതിർപ്പും ബന്ധം അംഗീകരിച്ചാൽ വീട്ടുകാര് നാണക്കേടാകുമെന്ന ഭയവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായി.


കേസിൻ്റെ വിചാരണ വേളയിൽ ഫോറൻസിക് തെളിവുകളും സാക്ഷിമൊഴികളും തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതികളുടെ കുറ്റം തെളിയിക്കാനും ഇത്തരം ഹീനമായ പ്രവൃത്തികൾക്കെതിരെ ശക്തമായ ശിക്ഷ നൽകാനും പ്രോസിക്യൂഷൻ ന്യായീകരണം മുന്നോട്ടുവച്ചു.


ദുരഭിമാനക്കൊലകൾക്കെതിരായ ശക്തമായ താക്കീതാണ് കോടതിയുടെ ഈ വിധി, കേരളം പോലൊരു സമൂഹത്തിൽ ഇത്തരം അതിക്രമങ്ങൾക്ക് ന്യായീകരണമില്ലെന്നും നിയമം കർശനമായി നേരിടുമെന്നും വ്യക്തമാണ്.

News image

വേൾഡ് മലയാളി കൌൺസിൽ കാലിഫോർണിയ പ്രൊവിൻസ് (WMC) കന്നി ഓണാഘോഷം

സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ ആദ്യത്തെ ഓണപൂവിളികളുണർത്തി വേൾഡ് മലയാളി കൌൺസിൽ കാലിഫോർണിയ പ്രൊവിൻസ് ഓണാഘോഷങ്ങൾക്ക് ഗംഭീര തുടക്കം കുറിച്ചു.

 

പ്രതീക്ഷകൾക്കതീതമായി  ഓണസദ്യക്കായുള്ള രെജിസ്ട്രേഷന് വളരെ നേരത്തെ തന്നെ സോൾഡ് ഔട്ട്  ആയിരുന്നു. ഏകദേശം അറുന്നൂറു പേരോളം പങ്കെടുത്ത വിഭവ സമൃദ്ധമായ ഓണ സദ്യയും തുടർന്ന് നിറപ്പകിട്ടാർന്ന വിവിധ കലാപരിപാടികളും ചേർന്ന് തികച്ചും ഗൃഹാതുരത്വം തുളുമ്പുന്ന ഉത്സവ പ്രതീതി വേൾഡ് മലയാളി കൗൺസിൽ നടത്തിയ ഓണാഘോഷത്തിൽ നിറഞ്ഞു നിന്നു.

 

 ഈ ഓണാഘോഷത്തിൽ വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ പ്രസിഡണ്ട്  ജോൺസൺ തലച്ചെല്ലൂർ, സെക്രട്ടറി അനീഷ് ജെയിംസ്, വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്സസ് പ്രൊവിൻസ് പ്രസിഡണ്ട് ആൻസി തലച്ചെല്ലൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു.

 

വർണ്ണാഭമായ ആടയാഭരണങ്ങൾ ധരിച്ച് മാവേലി വേഷധാരിയായെത്തിയ ജോർജ്ജ് മാത്യുവിനും തിരുവാതിര നർത്തകിമാർക്കുമൊപ്പം വേൾഡ് മലയാളി കൌൺസിൽ കാലിഫോർണിയ പ്രൊവിൻസ് ചെയർപേഴ്സൺ റീനു ചെറിയാൻ, പ്രസിഡണ്ട് ജേക്കബ് എഫ്രേം, സെക്രട്ടറി ഡോക്ടർ രേവതി, ട്രെഷറർ ജോജോ മാത്യു, വൈസ് പ്രസിഡണ്ട് ജെറിൻ ജെയിംസ്, ജോയിന്റ് ട്രഷറർ അശ്വിൻ, എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായ പൂജ, അശ്വതി, നിമ്മി ചന്ദ്ര, കിരൺ കരുണാകരൻ, ജോബി, സുനിൽ ചെറിയാൻ എന്നിവരും ഫോമാ നാഷണൽ കമ്മിറ്റി അംഗം സജൻ മൂലപ്ലാക്കൽ, ബേ ഏരിയയിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളായ മധു മുകുന്ദൻ, അനിൽ നായർ, (തപസ്യ ആർട്ട്സ്), ലെബോൺ മാത്യു, ജീൻ ജോർജ്ജ് (ബേ മലയാളി), ഇന്ദു, സുജിത്, സജേഷ്, കാർത്തിക് (എൻ എസ് എസ് ), റെനി പൗലോസ് (മങ്ക യുടെ മുൻ പ്രെസിഡണ്ട്), ജോബി പൗലോസ് (മങ്ക), പ്രശസ്ത എഴുത്തുകാരി ബിന്ദു ടി ജി,  എ.ഐ.എ നേതാക്കളായ വിജയാ അശ്ശൂരി , രമേഷ് കൊണ്ടാ എന്നിവർ ചേർന്ന് ഓണാഘോഷത്തിന് നിലവിളക്ക് തെളിച്ചു.

 

 

WMC California എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായ പൂജയുടെ നേതൃത്വത്തിൽ വിവിധ വിദ്യാർത്ഥികൾ ഓണാഘോഷ രജിസ്ട്രേഷൻ ഭംഗിയായി നിർവ്വഹിച്ചു. ജിസ് അഗസ്റ്റിൻ, അനിൽ അരഞ്ഞാണി, സിൽവി മാത്യൂസ് തുടങ്ങിയവർ അതിഥികളെ സ്‌നേഹപുരസ്കരം സ്വീകരിക്കുന്നതിൽ നേതൃത്വം നൽകി.

പ്രശസ്ത ഗായികയും  നർത്തകിയും ആയ ദീപ്തി വെങ്കട് പരിപാടിയിൽ ഉടനീളം എംസീയിങ് മനോഹരമാക്കി. പ്രതിഭാധനരായ കലാകാരികൾ ഓണാഘോഷ മത്സരത്തിന്റെ ഭാഗമായി ഒരുക്കിയ അത്തപ്പൂക്കളം മനോഹരവും നയനാനന്ദകരവുമായിരുന്നു. സാംസ്കാരിക തനിമയോടെ അരങ്ങേറിയ തിരുവാതിര അതിമനോഹരവും അസ്വദ്യകരവുമയൊരു അനുഭവമായിരുന്നു.

പ്രമുഖ  ഫാഷൻ ഡിസൈനർ ആയ അമ്പിളി നടത്തിയ മനോഹരമായ ഫാഷൻ ഷോയിൽ ദീപ്തി വെങ്കട്ട്, അക്സാ ജോജോ, ആൻ ട്രീസ ജോജോ, സീയ പിള്ള, ദേവി ഗിരീഷ്, വിവേക് ​​ചെറിയാൻ, ജോസഫ് പുതിയടം, ധന്യ, പല്ലവി, പ്രൊമീല, ഷാൻവിശിവ കുരപതി, കാരുണ്യ ദമർള, അനന്യ വിനു, ജെസ്ന ജോയ്‌ലി, ജെസ്ന ജോയ്‌ലി അമോൽ, ശ്രീലക്ഷ്മി പ്രമോദ്, എവ്‌ലിൻ മെറിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

കൂടാതെ ബേ ഏരിയയിലെ വിവിധ കലാകാരന്മാർ കാഴ്ചവെച്ച മികവുറ്റ കലാപരിപാടികളും നയന മനോഹരമായ കാഴ്ച ആയിരുന്നു. ധനശ്രീ തില്ലാന നൃത്തം, മയൂരി- ഏകാങ്ക നൃത്തം, അഡ്രീന, ദീപ, സിന്ധു ജേക്കബ്-ഗാനാലാപനം,

 ജെറിൻ -ഗെയിംസ്, സിന്ധു ദാമോദരൻ / റിൻസി സോമൻ നൃത്തം മുതലായ കലാപരിപാടികൾ അവതരിപ്പിച്ചു.

ബേ ഏരിയ യിൽ ഏവർക്കും ഹരമായി മാറിയ കൊച്ചു സംഗീത പ്രതിഭകളുടെ മ്യൂസിക് ബാൻഡ് “ദി ജാമ്സ്“ അവതരിപ്പിച്ച ഗാനമേള കാണികൾക്ക് ഒരു മികച്ച സംഗീതാനുഭവമാണ് സമ്മാനിച്ചത്. മൗഷ്മി, മാനസി, ആദ്വിക്, ജിയ, കാർത്തിക് എന്നിവരാണ് ജാമ്സ് നായി പാടിയ ഗായകർ.

തുടർന്ന് എക്സിക്യൂട്ടീവ് അംഗങ്ങളായ അലീന, പൂജ, രേവതി, അശ്വതി, സിന്ധു സെബാസ്റ്റ്യൻ തുടങ്ങിയവർ ഒരുക്കിയ പലഹാരവും ചായയും സ്വാദിഷ്ടവുമായിരുന്നു. WMCC സെക്രട്ടറി ഡോക്ടർ രേവതി യുടെ  നന്ദി പ്രകാശനത്തോടെ  പരിപാടികൾ സമാപിച്ചു.

 

ബിന്ദു ടിജി, ജോജോ മാത്യു തയ്യാറാക്കിയ റിപ്പോർട്ട്

News image
News image

കേരള ഫെസ്റ്റ് മലയാളി മാമാങ്കത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

സാൻ ഫ്രാൻസിസ്കോ : നോർത്തേൺ കാലിഫോർണിയയിലെ ഏറ്റവും വലിയ മലയാളി
മാമാങ്കമായ കേരള ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ
ജാക്സൺ പൂയപ്പാടം അറിയിച്ചു . ഈ ശനിയാഴ്ച മിൽപിൽസിൽ ഉള്ള ഇന്ത്യ
കമ്മ്യൂണിറ്റി സെന്റററിൽ (ICC) വെച്ചു നടക്കുന്ന ഈ ഉത്സവത്തിലേക്കു ഏവരെയും
ഹാർദ്ദവമായി സ്വാഗതം ചെയ്‌യുന്നതായി അദ്ദേഹം അറിയിച്ചു.
സാൻ ഫ്രാൻസിസ്കോ ബേഏരിയയി പ്രവർത്തിക്കുന്ന ഇരുപതിൽ പരം മലയാളി
ഓർഗനൈസഷനുകൾ ഒറ്റക്കെട്ടായി കേരള ഫെസ്റ്റിന്റെ വിജയത്തിനായി
പ്രവർത്തിച്ചുവരുന്നു. സ്വാദിഷ്ട്ടമായ കേരളാ വിഭവങ്ങൾ ഒരുക്കി , ബേഏരിയയിലെ
എല്ലാ മലയാളി റെസ്റ്റാറുണ്ട്‌കളും ഫുഡ് ബൂത്തു കളുമായി ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു.
ഗ്രൂപ്പ് ഡാൻസ്, വ്യക്തിഗത മത്സരങ്ങൾ എന്നിവയോടെ രാവിലെ മുതൽ ആരംഭിക്കുന്ന
ഫെസ്റ്റിവൽ, ഉച്ചക്ക് ഒരു മണിക്ക് ചെണ്ട മേളത്തോടും താലപ്പൊലികളുമായി
സാംസ്‌കാരിക ഘോഷയാത്രയോടെ കലാപരിപാടികൾക്ക് തുടക്കം കുറിക്കുന്നു. സാൻ
ഫ്രാൻസിസ്കോ ഇന്ത്യൻ കോണ്സുലേറ്റ് ജനറൽ ശ്രീ ശ്രീകാർ റെഡ്‌ഡി മുഖ്യ
അതിഥിയായി പങ്കെടുക്കുന്ന ഉത്ഘാടന ചടങ്ങിൽ വിവിധ സിറ്റി കളിലെ മേയർ മാർ ,
സിറ്റി കോണ്സുലോർസ് , കോൺഗ്രെസ്സ്മെൻ തുടങ്ങിയ വിവിധ രാഷ്ട്രീയ നേതാക്കളും
കമ്മ്യൂണിറ്റി ലീഡേഴ്‌സും പങ്കെടുക്കും .
ബേഏരിയയി അനുഗ്രഹീത കലാകാർ അണിയിച്ചൊരുക്കുന്ന വിവിധ
കലാപാരിപാടിയകൾ മേളക്ക് മാറ്റുകൂട്ടും വൈകുന്നേരം മ്യൂസിക് ഇന്ത്യ ഫൌണ്ടേഷൻ
ഒരുക്കുന്ന സാന്ദ്ര സംഗീതം ലൈവ് ഓർക്കസ്ട്രയോടെ പ്രോഗ്രാമുകൾ അവസാനിക്കും ,
പ്രേവേശന ടിക്കറ്റുകളുടെ ഓൺലൈൻ വില്പനകൾ ഇന്ന് അവസാനിക്കുമെന്ന്
ഭാരവാഹികൾ അറിയിച്ചു.
ശ്രീ ജാക്സൺ പൂയപ്പാടം ജനറൽ കൺവീനർ ആയി വിവിധ സബ് കമ്മിറ്റികൾ
പ്രവർത്തിച്ചു വരുന്നു. ശ്രീ ലെബോൺ മാത്യു നേതൃത്വം കൊടുക്കുന്ന ഫിനാൻസ്
കമ്മിറ്റയിൽ നൗഫൽ ( അക്കൗണ്ട്സ് ), സുഭാഷ് ( Raffle) , ഉഷ എന്നിവരും , ശ്രീ സജൻ
മൂലപ്ലാക്കൽ നേതൃത്വം കൊടുക്കുന്ന ലോജിസ്റ്റിക് കമ്മിറ്റിയിൽ , രാജേഷ് , ജീൻ ,
ജോൺപോൾ ( ലീഡ് കോർഡിനേറ്റർസ് ), ശ്രീജിത്ത് , ഇന്ദു( ഡെക്കറേഷൻ ) , കിരൺ (
ഡിജിറ്റൽ ) ജേക്കബ് & പ്രിയ ( രെജിസ്ട്രേഷൻ), എന്നിവരും , ശ്രീ രവി ശങ്കർ നേതൃത്വം
കൊടുക്കുന്ന പ്രോഗ്രാം കമ്മിറ്റിയിൽ ശ്രീ അനിൽ നായർ ( കൾച്ചറൽ ), ശ്രീ മധു
മുകുന്ദൻ,ഡാനിഷ് , പദ്മ , ജാസ്മിൻ ( കോംപറ്റീഷൻസ് ) എന്നിവരും , ശ്രീ സുജിത്
വിശ്വനാഥ് നേതൃത്വം കൊടുക്കുന്ന ഫുഡ് കമ്മിറ്റിയിൽ രാജേഷ് , സജേഷ് എന്നിവരും
കോർഡിനേറ്റർസ് ആയി നൂറിൽ പരം പേരടങ്ങുന്ന സംഘമാണ് പരിപാടി കൾക്ക്
നേതൃത്വം കൊടുക്കുന്നത്
മനോജ് തോമസ് മുഖ്യ പ്രയോജകൻ ആയുള്ള ഈ മലയാളി മാമാങ്കത്തിൽ പ്രവാസി
ചാനൽ മീഡിയ പാർട്ണർ ആയി പ്രവർത്തിക്കുന്നു. പ്രവാസി ചാനലിനുവെണ്ടി
കാലിഫോർണിയ റീജിയണൽ ഡയറക്ടർ ശ്രീ സജൻ മൂലേപ്ലാക്കൽ തയാറാക്കിയ
റിപ്പോർട്ട്.

News image

വേൾഡ് മലയാളി കൗൺസിൽ (WMC), ആരോഗ്യ സെമിനാർ

വേൾഡ് മലയാളി കൗൺസിലിൻ്റെ ഇൻ്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡൻ്റ് ഡോ ജിമ്മി മൊയലൻ ലോനപ്പൻ അസോസിയേഷൻ പൊതുജന ബോധവത്കരണത്തിനായിഓൺലൈൻ ഹെൽത്ത് സെമിനാർ 17/03/24 ന് ഇന്ത്യൻ സമയം ഞായറാഴ്ച 7.30 വൈകുന്നേരം, അല്ലെങ്കിൽ യുകെ സമയം 2 ഉച്ചയ്ക്ക്, സൂം പ്ലാറ്റ്‌ഫോമിൽ നടത്തുന്നു എന്ന്  അറിയിച്ചു, വിഷയങ്ങളും പ്രഭാഷകരും ഇവയാണ്. 1. പ്രമേഹം: നിങ്ങൾ അറിയേണ്ട കാര്യങ്ങൾ, പ്രൊഫ. ഡോ. ഗോഡ്വിൻ സൈമൺ, അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറും കൺസൾട്ടൻ്റ് എൻഡോക്രൈനോളജിസ്റ്റും, ബിഎച്ച്ആർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ലണ്ടൻ, 2. സൈക്കോളജിക്കൽ സ്ട്രെസ്, ഡോ ഷറഫുദ്ധീൻ കടമ്പോട്ട്, ചീഫ് കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, സിംഫണി ഓഫ് ലൈഫ്, കോഴിക്കോട്, 3. മലയാളികൾക്കുള്ള യുകെ നഴ്‌സ് ജോലികൾ, ശ്രീ ജിനോയ് മദൻ, കിഡ്‌നി ട്രാൻസ്പ്ലാൻറ് നഴ്‌സ് ക്ലിനിഷ്യൻ, റോയൽ ലിവർപൂൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ.

 

സൂം മീറ്റിംഗ് ലിങ്ക് https://us02web.zoom.us/j/83164185202?pwd=dXNoVXNoRnR2V25zWkFjWC94S2tSQT09, മീറ്റിംഗ് ഐഡി 83164185202, പാസ്‌വേഡ് 643830 ആണ്.

 

വ്യക്തതയ്ക്കായി 0044-7470605755 എന്ന വാട്ട്‌സ്ആപ്പ് വഴി ഡോ ജിമ്മിയെ ബന്ധപ്പെടുക

News image

Latest Videos

Other News

Sports News

News image

ബേ മലയാളി വോളീബോൾ ആൻഡ് ത്രോബോൾ ടൂർണമെന്റ് വൻ ആവേശമായി

സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ: ബേ മലയാളി നടത്തിയ 4-ാമത് വോളീബോൾ ആൻഡ് ത്രോബോൾ മത്സരങ്ങൾ വോളീബോൾ / ത്രോബോൾ പ്രേമികൾക്ക് വൻ ആവേശമായി. ഇരുപതിൽ പരം ടീമുകൾ വോളീബോൾ മത്സരങ്ങളിലും, പതിഞ്ചോളം ടീമുകൾ ത്രോബോൾ മത്സരങ്ങളിലും പങ്കെടുത്തു.

ഗോൾഡ് കാറ്റഗറിയിൽ ടീം ബേ ഏരിയ, ടീം സാന്റ ക്ലാറ എന്നിവർ യഥാ ക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ സിൽവർ കാറ്റഗറിയിൽ ടീം കാലി ഫ്രണ്ട്സ് ജേതാക്കളായി, ടീം ഡേവിസ് ഗബ്രുസ് അന്ന് റണ്ണേഴ്‌സ്-അപ്പ് ആയത്. 

ത്രോബോൾ മത്സരങ്ങളിൽ ടീം അൺ പ്രെഡിറ്റേബിൾ ഗോൾഡ് കാറ്റഗറി ജേതാക്കളായി, ടീം ഡൈനാമോസ് ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. സിൽവർ കാറ്റഗറിയിൽ ടീം പോസിറ്റീവ് വൈബ്സ് ടീം തണ്ടേഴ്സ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബ്രോൺസ് കാറ്റഗറി യിൽ എൻ വൈ എക്സ് ജേതാക്കളായി ടീം അൺസ്റ്റോപ്പബിൾസ് ആണ് രണ്ടാം സ്ഥാനത്ത്.

ബേ മലയാളി ട്രെഷറർ സുഭാഷ് സ്കറിയയുടെ നേതൃത്യത്തിൽ പ്രസിഡന്റ് ലെബോൺ മാത്യു, സെക്രട്ടറി  ജീൻ ജോർജ്, ജോയിന്റ് ട്രെഷറർ നൗഫൽ കപ്പാച്ചലിൽ, ബോർഡ് ഡിറക്ടർസ് എൽവിൻ ജോണി, സജൻ  മൂലേപ്ലാക്കൽ, ഓഡിറ്റർ റ്റിജു ജോസ് എന്നിവർ പ്രോഗ്രാം കോർഡിനേറ്റ ചെയ്തു.

ബേ മലയാളി സപ്പോർട്ടേഴ്‌സ് ആയ ടോമി പാഴേംപള്ളി, ബിജു മാത്യു, ടോം ചാർലി, സിജു, ജൊവീൻ, ഗോപകുമാർ, ദിലീപ്, റഫീഖ്, ജയരാജ്, രാജേഷ്, ജോൺസൻ, ഉണ്ണി, മനേഷ്,  ദിവാകർ, ബോബി, വെങ്കി തുടങ്ങിയവർ ഗെയിമുകൾ കോർഡിനേറ്റ് ചെയ്തു.

സണ്ണി ജോർജ്, പ്രിൻസ് റിയാലിറ്റി, മനോജ് തോമസ്, സാലു ജോസഫ്, രാജൻ ജോർജ്, സിജിൽ പാലക്കലോടി തുടങ്ങിയവർ മുഖ്യ പ്രയയോജിക്കർ ആയിരുന്നു. 

 

 

 

ഫോറിൻ മലയാളിക്കു വേണ്ടി റീജിയണൽ ഡയറക്ടർ സജൻ മൂലപ്ലാക്കൽ തയ്യാറാക്കിയ വാർത്ത.

News image

അമ്പതാം പിറന്നാള്‍ നിറവില്‍ മാസ്റ്റർ ബ്ലാസ്റ്റർ; ആശംസകളുമായി ആരാധകര്‍

നമ്മളുടെ സ്വന്തം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ഇന്ന് ജീവിതത്തില്‍ അര്‍ധ സെഞ്ച്വറി. ലോകറെക്കോഡുകളുടെ തമ്പുരാനായ സച്ചിന്‍ ക്രിക്കറ്റ് പിച്ചിനോട് വിടപറഞ്ഞിട്ട് പത്തുവര്‍ഷമായിട്ടും ഇന്നും നമ്മുടെയെല്ലാം ഉള്ളിലെ തിളങ്ങുന്ന വിഗ്രഹമായി തുടരുന്നു. ലോകത്തിലെ ഏറ്റവും മഹാനായ കായികതാരങ്ങളിലൊരാളായ സച്ചിന് ഇന്ന് ആശംസാപ്രവാഹങ്ങളുടെ ദിനം . മീശമുളയ്ക്കാത്ത പയ്യന്‍ അന്ന് കറാച്ചിയില്‍ നേരിടാനിറങ്ങിയത് ഇമ്രാന്‍ഖാനെയും വഖാര്‍ യൂനിസിനെയുംപോലെയുള്ള സിംഹങ്ങളെ. അന്നവന് പ്രായം പതിനാറുവര്‍ഷവും ഇരുനൂറ്റിഅഞ്ച് ദിവസവും. പതിനഞ്ച് റണ്‍സെടുത്തപ്പോള്‍ വഖാറിന്റെ തീയുണ്ടപ്പന്ത് അവനെ പുറത്താക്കി. അവിടെ നിന്ന് തുടങ്ങിയ യാത്ര 2013 വെസ്റ്റിന്‍ഡീസിനെതിരെ  മുംബൈ വാങ്ഖഡെയില്‍ അവസാനിക്കുമ്പോള്‍ അവന്‍ കീഴക്കിയത് തലമുറഭേദമില്ലാതെ കോടിക്കണക്കിന് മനസ്സുകളെയാണ്. നമ്മളെയെല്ലാമാണ്. അര്‍ധസെഞ്ച്വറികളുടെ ഏറെക്കുറെ മറ്റാര്‍ക്കും അപ്രാപ്യമായ റെക്കോഡ് സ്വന്തംപേരിലാക്കിയ സച്ചിന്‍ രമേഷ് തെന്‍ഡുല്‍ക്കര്‍ ഇന്ന് മറ്റ് മറ്റൊരു അര്‍ധസെഞ്ച്വറികൂടി നേടുന്നു. മഹത്തായെ ജീവിതത്തിന്റെ ഹാഫ് സെഞ്ച്വറി.

ഈ നൂറ്റാണ്ടിന്റെ പന്ത് എറിഞ്ഞ ഷെയ്ന്‍ വോണ്‍ പോലും നിന്റെ അടികൊള്ളുന്നത് സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞത് വെറുതയല്ല. നേരത്തെ ഹാഫ് സെഞ്ച്വറികളുടെ റെക്കോഡിന്റെ കാര്യം പറഞ്ഞു. .ടെസ്റ്റില്‍ നീ നേടിയ 68 ഉംഏകദിനത്തില്‍ നേടിയ 96 അര്‍ധസെഞ്ച്വറികള്‍ ആര്‍ക്കെങ്കിലും തകര്‍ക്കാനാകുമോയെന്ന സംശയാണ്.  ഇപ്പോള്‍ കളിക്കളത്തിലുള്ള ആരും ഈ റെക്കോഡിന് അടുത്തുങ്ങുമില്ലതാനും. സെഞ്ച്വറികളുടെ കാര്യത്തിലും അങ്ങനെ തന്നെ ടെസ്റ്റില്‍  51ഉം ഏകദിനത്തില്‍ നാല്‍പ്പതിയൊന്‍പതും. ടെസ്റ്റില്‍ നീ നേടിയ 15,921 റണ്‍സും നമ്മള്‍ അടിച്ചതുപോലെ തോന്നാറുണ്ട് .ഏകദിനങ്ങളിലെ 18,426 റണ്‍സ് നമ്മളുടെ സങ്കല്‍പ്പങ്ങളിലെ സുന്ദര നിമിഷങ്ങളാണ്. ചുമ്മതാണോ സച്ചിന്‍ വിസ്ഡന്‍ നിന്നെ ഡോണ്‍ ബ്രാഡ്മാന് ശേഷമുള്ള ഏറ്റവും വലിയ ഇതിഹാസമായി  തിരഞ്ഞെടുത്ത്. മാത്യു ഹെയ്ഡന്‍ ഒരിക്കല്‍ പറഞ്ഞതും നമ്മള്‍ കേട്ടു. ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്. അവന്‍ ഇന്ത്യയ്ക്കുവേണ്ട ടെസ്റ്റ് ക്രിക്കറ്റില്‍ നാലാമനായി ബാറ്റുചെയ്യുന്നു.

Business News

News image

സ്വർണവിലയിൽ വർധന: കേരളം പുതിയ ഉയരങ്ങളിലേക്ക്

ഈ സമയത്ത് കേരളത്തിലെ സ്വർണവിലയിലെ വർദ്ധനവ് നോക്കാം. സ്വർണ വില 58,360 രൂപയിൽ പുതിയ റെക്കോർഡിലെത്തി. 2024 ഒക്‌ടോബർ 28 ന്, കേരളത്തിലെ 22 കാരറ്റ് സ്വർണ്ണത്തിൻ്റെ (8 ഗ്രാം) വില 58,360 രൂപയായിരുന്നു, കഴിഞ്ഞ ദിവസത്തേക്കാൾ 360 രൂപ കുറഞ്ഞു. 24 കാരറ്റിന് 10 ഗ്രാമിന് 73,250 രൂപയാണ് വില. മാസത്തിൻ്റെ ആദ്യവാരം റെക്കോർഡ് ഉയരത്തിൽ എത്തിയ സ്വർണ വില അടുത്തിടെ വലിയ ചാഞ്ചാട്ടം അനുഭവിച്ചിട്ടുണ്ട്. ഈ ഉയർച്ചയിൽ വിവിധ ഘടകങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.

 

സ്വർണ്ണ വില ഉയരാനുള്ള പ്രധാന കാരണങ്ങൾ:


ആഗോള വിപണി ആഘാതം: ആഗോള സ്വർണ വിലയിലെ മാറ്റങ്ങൾ പ്രാദേശിക വിപണികളെ നേരിട്ട് ബാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് സുരക്ഷിത നിക്ഷേപ മാർഗമെന്ന നിലയിൽ സ്വർണത്തിൻ്റെ ആകർഷണം നിർണായകമാണ്.


സീസണൽ ഡിമാൻഡ്: ഇന്ത്യയിൽ ഉത്സവ വേളകളിൽ സ്വർണത്തിൻ്റെ ആവശ്യകതയിൽ വൻ വർധനവുണ്ട്. ഇത് പലമടങ്ങ് വില ഉയരാൻ ഇടയാക്കും


ആവശ്യമായ സാമ്പത്തിക ഘടകങ്ങൾ: പലിശ നിരക്കുകളും കറൻസി മൂല്യങ്ങളിലെ മാറ്റങ്ങളും സ്വർണ്ണ വിലയെ സ്വാധീനിക്കുന്നു. സാമ്പത്തിക നഷ്ടം നേരിടുമ്പോഴാണ് നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത്


പ്രാദേശിക വിപണി സാഹചര്യങ്ങൾ: കേരളത്തിൽ, ദീപാവലി പോലുള്ള ആഘോഷങ്ങളിൽ സമ്മാനമായി നൽകുന്ന സ്വർണ്ണത്തിൻ്റെ സാംസ്കാരിക പ്രാധാന്യം കാരണം ഈ കാലയളവിൽ അധിക ഡിമാൻഡ് ഉയരുന്നു.

News image

വിദ്യാര്‍ഥികള്‍ക്കായി വിദ്യാധന്‍ പദ്ധതി; തുടക്കംകുറിച്ച് കെ.എല്‍.എം ആക്സിവ ഫിന്‍വെസ്റ്റ്

വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്ക് പിന്തുണയേകുന്ന വിദ്യാധന്‍ പദ്ധതിക്ക് കെ.എല്‍.എം ആക്സിവ ഫിന്‍വെസ്റ്റ് തുടക്കംകുറിച്ചു. കെ.എല്‍.എം ബ്രാന്‍ഡ് അംബാസിഡറായ നടി മഞ്ജുവാരിയര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ തുറക്കുന്ന ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാമ്പത്തിക ബാധ്യത ലഘൂകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കെ.എല്‍.എം ആക്സിവ ഫിന്‍വെസ്റ്റിന്റെ വാര്‍ഷിക കോണ്‍ക്ളേവിനോട് അനുബന്ധിച്ചാണ് പദ്ധതിക്ക് തുടക്കമായത്.കെ.എല്‍.എം. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം അധ്യക്ഷനായിരുന്നു. സി.ഇ.ഒ മനോജ് രവി, ഡയറക്ടര്‍മാരായ ജോര്‍ജ് കുര്യയ്പ്, ബിജി ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. 

Lifestyle News

News image

നെയ്യ് - ആരോഗ്യത്തിൻ്റെ ഒരു പൈതൃകം

കേരളത്തിലെ പഴമയുള്ള പരമ്പരാഗത വിഭവങ്ങളിൽ പ്രധാന സ്ഥാനമാണ് നെയ്യ്. ഇത് ഭക്ഷണങ്ങൾക്ക് നൽകുന്ന സമൃദ്ധമായ രുചി മാത്രമല്ല, ആരോഗ്യത്തിനും നിരവധി ഗുണങ്ങൾ നൽകുന്നു.

 

ഭക്ഷണത്തിൽ നെയ്യിൻ്റെ ഗുണങ്ങൾ


1. ഭക്ഷണത്തിലെ പോഷകങ്ങൾ:

 

വിറ്റാമിനുകൾ: വിറ്റാമിനുകൾ എ, ഡി, ഇ, കെ എന്നിവയുടെ നല്ല ഉറവിടമാണ് നെയ്യ്. ഇവ ശരീരത്തിൻ്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും കാഴ്ച മെച്ചപ്പെടുത്തുകയും നാഡീവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകൾ: ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളുടെ ഉറവിടമാണ് നെയ്യ്.


2. സുന്ദരമായ ചർമ്മം:

 

ചർമ്മം മൃദുവും മിനുസവും യുവത്വവും നിലനിർത്താൻ നെയ്യ് ശരീരത്തിൽ ഉപയോഗിക്കുന്നു. നെയ്യ് മുഖത്ത് ഉപയോഗിച്ചാൽ, ഇത് ഒരു മോയ്സ്ചറൈസിംഗ് ഉൽപ്പന്നമായി പ്രവർത്തിക്കും.
 

3. ഉച്ചകഴിഞ്ഞുള്ള ഹൈക്ക്:

 

ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ നെയ്യ് സഹായിക്കുമെന്ന് കരുതപ്പെടുന്നു. ഇത് മികച്ച ഊർജം കൈവരിക്കാനും അതുവഴി ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.


4. ഹൃദയാരോഗ്യം:

 

നെയ്യ് ഹൃദയ സൗഹൃദ കൊഴുപ്പായി കണക്കാക്കപ്പെടുന്നു. ഇത് കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ നല്ല കൊളസ്ട്രോൾ നിലനിറുത്താനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും നെയ്യ് സഹായിക്കുന്നു.


5. പുരാതന ആയുർവേദ ഗുണങ്ങൾ:

 

ആയുർവേദത്തിൽ, നെയ്യ് ആരോഗ്യമുള്ളവർക്ക് അത്യാവശ്യമായ ഒരു ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ഒരാളുടെ ദഹനം മെച്ചപ്പെടുത്താനും ഭക്ഷണത്തിൻ്റെ ഗുണമേന്മ വർദ്ധിപ്പിക്കാനും നെയ്യിന് കഴിയും.


6. ഊർജ്ജ സ്രോതസ്സ്:

 

നെയ്യ് കഴിയ്ക്കുമ്പോൾ ശരീരത്തിന് ഊർജം നൽകുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ ദിനചര്യയിൽ ഊർജം ഇല്ലെങ്കിൽ, നെയ്യ് പരിഗണിക്കുക.


7. മനസ്സമാധാനം:

 

നെയ്യ് ഉപയോഗിക്കുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നു. അത് നമുക്ക് ആരോഗ്യകരമായ ഒരു മാനസികാവസ്ഥ നൽകുന്നു.
 

8. പാചകരീതിയിലെ വൈവിധ്യം:

 

വിവിധ വിഭവങ്ങൾക്ക് രുചി കൂട്ടാൻ പാചകത്തിൽ നെയ്യ് ഉപയോഗിക്കാം. ഇത് വിഭവങ്ങൾക്കുള്ള നല്ല സോപ്പാണ്.


നെയ്യ് ഉപയോഗിക്കാനുള്ള വഴികൾ


നുറുങ്ങ്: പല വിഭവങ്ങളിലും ഉപ്പും മസാലകളും ഉൾപ്പെടുന്ന പാചകത്തിലും നെയ്യ് എല്ലായിടത്തും ഉപയോഗിക്കുക.
പാലിന്: ചായ, കാപ്പി, ചൂടുള്ള തൈര് എന്നിവയിൽ നെയ്യ് ചേർക്കുക.


മുന്നറിയിപ്പുകൾ


അത്യാവശ്യമായ അളവിൽ മാത്രം: നെയ്യ് നിരന്തരം മാത്രമല്ല, ശരിയായ അളവിൽ മാത്രം (1-2 ടീസ്പൂൺ) ഉപയോഗിക്കുക.
ആരോഗ്യപ്രശ്‌നങ്ങൾ: പണം, വെള്ളം, വായു തുടങ്ങിയ പ്രശ്‌നങ്ങളുണ്ടെങ്കിൽ ഒരു ആരോഗ്യ വിദഗ്ധനുമായി ചർച്ച ചെയ്യുക.


ഉപസംഹാരം


നിങ്ങളുടെ ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാണ്, കാരണം അതിൻ്റെ നിരവധി ഗുണങ്ങളുണ്ട്. എന്നാൽ, നിങ്ങളുടെ ഭക്ഷണക്രമത്തിലും ആരോഗ്യപ്രശ്നങ്ങളിലും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.

News image

ആരോഗ്യകരമായ ജീവിതത്തിന്‌ 5 ലളിതമായ മാർഗങ്ങൾ

ആധുനിക ജീവിതരീതിയിൽ ഞെട്ടിക്കുന്ന മാറ്റങ്ങൾ വന്നതോടൊപ്പം, ജീവിതത്തിൽ സന്തോഷവും സമാധാനവും കണ്ടെത്താനാവാതെ പലരും വിഷമിക്കുന്നു. ദിവസവും സുഖകരമായ ജീവിതം നയിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാറ്റമുണ്ടാക്കാൻ കഴിയും.

 

നമ്മുടെ ജീവിതത്തിൽ സുഖവും സന്തോഷവും ഉണ്ടാക്കാനുള്ള മാർഗങ്ങൾ

 

1. ആരോഗ്യകരമായ ഭക്ഷണശീലം

 

ആരോഗ്യം ഒരു സമ്പത്ത് ആണ്. ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കാനുള്ള ശ്രമം, ഒരു പുതിയ ദിനത്തിന്റെ ഉണർവിനും ഉന്മേഷത്തിനും കാരണമാകുന്നു.

 

2. തിടുക്കമില്ലാതെ ചെറിയ ആശ്രിത സമയം കണ്ടെത്തുക

 

തിടുക്കമുള്ള ജീവിതത്തിൽ പ്രത്യേകമായി ആശ്രിത സമയമുണ്ടാക്കുന്നത്, നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വളരെ സഹായകരമാണ്. ഇഷ്ടാനുസൃതമായി വെറും 10 മിനിറ്റ്Meditation, Pranayama എന്നിവ ചെയ്യുന്നത് വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്.

 

3. മനോനില ശരിയായി കൈകാര്യം ചെയ്യുക

 

മാനസിക ആരോഗ്യത്തിന് ഊന്നൽ നൽകുക. ചെറിയ കാര്യങ്ങളിൽ സന്തോഷവും ആത്മവിശ്വാസവും കണ്ടെത്താൻ കഴിയുന്ന രീതിയിൽ ജീവിതത്തെ കാണുക.

 

4. ആരോഗ്യകരമായ ബന്ധങ്ങളും സൗഹൃദങ്ങളും വളർത്തുക

 

മനസും ശരീരവും ആരോഗ്യമുള്ളതാക്കാൻ നല്ല സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും പങ്ക് വളരെ വലിയതാണ്.

 

5. പ്രതിദിന വ്യായാമം

 

ശരീരത്തിന്റെ ആരോഗ്യത്തിനായി പ്രതിദിനം ഏതെങ്കിലും ഒരു ചെറിയ വ്യായാമം ഒരു തീർച്ചയായും നടക്കണം.

 

സംഗ്രഹം


ജീവിതത്തിലെ ചെറിയ മാറ്റങ്ങൾ കൊണ്ട് വലിയ സന്തോഷവും സമാധാനവും നേടാൻ നമ്മുക്ക് കഴിയുന്നുണ്ട്.

Columns News

Coloumns Photo
കോഡെക്സ് ഗിഗാസ് അഥവാ ചെകുത്താന്റെ ബൈബിൾ.

സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ അവരുടെ നാഷണൽ ലൈബ്രറിയിലാണ് കോഡെക്സ് ഗിഗാസ് എന്ന ഈ ചെകുത്താന്റെ ബൈബിൾ സൂക്ഷിച്ചിരിക്കുന്നത്.

 

 

 75 കിലോ ഭാരം വരുന്ന ആ ബൈബിളിന്റെ നീളം 92 സെന്റിമീറ്ററും,വീതി 50 സെന്റിമീറ്ററും ആണ്.

320 പേജുകൾ ഉള്ള ബൈബിൾ 160 കഴുതകളുടെ തൊലികളിലാണ് രചിച്ചിരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന ലാറ്റിൻ ഭാഷയാണ് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ അതിന്റെ ഏടുകൾ ഓരോന്നായി മറിച്ചു പോവുമ്പോൾ വിജിത്രമായ ഒരുപാട് കാര്യങ്ങൾ ഗവേഷകർക്ക് കാണാൻ സാധിച്ചു .

 

 ബൈബിളിന് പുറമെ പതിമൂന്നാം നൂറ്റാണ്ടിൽ ഉപയോഗിച്ച് വന്ന പല തരത്തിൽ ഉള്ള വൈത്യ-ശാസ്ത്ര മുറകളെ കുറിച്ചും ആരാധനാ രീതികളെ കുറിച്ചും ഉള്ള വിവരങ്ങൾ അവർക്ക് അതിൽ കാണാനായി. എന്നാൽ ഏടുകൾ മറിച്ച് പോകുന്നതിന് അനുസരിച്ച് തിന്മയുടെ വാജകങ്ങൾ കൂടുതലായി അതിൽ തെളിഞ്ഞു വരാൻ തുടങ്ങി.. എക്സ്സോസിസം അഥവാ പ്രേതബാധ എങ്ങനെ ഒഴുപ്പിക്കാം എന്നും അതിനായി ഉപയോഗിക്കേണ്ട മന്ത്ര തന്ത്രങ്ങളെ കുറിച്ചും അതിൽ എഴുതിയിരിക്കുന്നു.

 

ഒടുവിൽ ഇരുന്നൂറ്റി തൊണ്ണൂറാം പേജിൽ എത്തുമ്പോൾ അവർക്ക് അതിൽ കാണാൻ സാധിച്ചത് സാത്താന്റെ രൂപത്തെയാണ്.

 

ഈ ബൈബിളിനെ കുറിച്ച് ഒരുപാട് കെട്ടുകഥകൾ പ്രചരിക്കുന്നുണ്ട് എന്നാൽ ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത് ഈ പുസ്തകം രചിച്ചത് ഒരു ഒറ്റ ദിവസം കൊണ്ടാണ് എന്നുള്ളതാണ്. പക്ഷെ അത് വിശ്വസിക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള ഒരു കാര്യം അല്ല. കാരണം ഇതുപോലെ ഒരു കൃതി രചിക്കാൻ ഒരു മനുഷ്യന് കുറഞ്ഞത് മുപ്പത് വർഷമെങ്കിലും വേണ്ടിവരും എന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ അങ്ങനെ മുപ്പത് വർഷം കൊണ്ട് രചിച്ചതാണ് ഇതെങ്കിൽ ഇതിന്റെ രചയിതാവിന്റെ പ്രായത്തിൽ വരുന്ന മാറ്റം അയാളുടെ കൈയ്യക്ഷരത്തിൽ വലിയ രീതിയിലുള്ള വ്യത്യാസം ഉണ്ടാക്കേണ്ടതാണ് പക്ഷേ അവിശ്വസനീയം എന്ന് പറയട്ടെ ഇതിലെ കൈയ്യക്ഷരം ആദ്യത്തെ പേജ് മുതൽ അവസാനം വരെ ഒരുപോലെയാണ്. ഒരു തരത്തിലും ഉള്ള വ്യത്യാസങ്ങളും അതിൽ വന്നിട്ടില്ല.

Coloumns Photo
അറവാണികളുടെ താലി

തമിഴ്‍നാട്ടിലെ വില്ലുപുരം ജില്ലയിലെ കൂവഗം കൂത്താണ്ടവര്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും ചിത്ര പൗര്‍ണമി നാളില്‍ ഒരു ഉത്സവം നടക്കുന്നു. നൂറ് കണക്കിന് ട്രാന്‍സ്‍ജെന്‍ഡറുകളാണ് അന്ന് കൂവഗം ഗ്രാമത്തില്‍ എത്തുക. ഒന്നേയുള്ളു അവര്‍ക്ക് ആഗ്രഹം, അര്‍ജുനന്‍റെ മകന്‍ അറവാനെ വിവാഹം കഴിക്കുക. ഒരു രാത്രിയാണ് വധുവാകാനുള്ള അവരുടെ സന്തോഷത്തിന് അയുസുള്ളൂ. രണ്ടാംനാള്‍ അറവാന്‍ മരിക്കും. അറവാണികള്‍ വിധവകളാകും. മഞ്ഞളും നിലാവും അറവാണികള്‍ അണിയുന്ന ചിത്ര പൗര്‍ണമി നാളിനെ ഫോട്ടോഗ്രഫര്‍

അറവാന്‍ മഹാഭാരതത്തില്‍ അര്‍ജുനന്‍റെ മകനായിരുന്നു. യുദ്ധത്തില്‍ സ്വന്തം ജീവന്‍ ബലികൊടുത്ത അറവാന് മരിക്കും മുന്‍പ് ലഭിച്ച വരങ്ങളിലൊന്നായിരുന്നു വിവാഹം ചെയ്യാനുള്ള അവസരം. അറവാന്‍റെ വധുവാകാന്‍ ആരും തയാറാകാത്തത് കൊണ്ട് ഭഗവാന്‍ വിഷ്‍ണു മോഹിനിയായി അവതരിച്ച് അറവാനെ വിവാഹം ചെയ്‍തു. ഈ പുരാണകഥ വീണ്ടും ആചരിക്കുകയാണ് കൂവഗം കോവിലില്‍. അറവാന്‍ ആണ് ഇവിടെ പ്രതിഷ്‍ഠ.

Travel News

News image

ലഡാക്ക്

ലഡാക്ക്, "ഉയർന്ന ചുരങ്ങളുടെ നാട്", അതിമനോഹരമായ ഭൂപ്രകൃതികൾക്കും പുരാതന ആശ്രമങ്ങൾക്കും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും പേരുകേട്ടതാണ്. സിൽക്ക് റോഡുമായുള്ള അതിൻ്റെ ചരിത്രപരമായ ബന്ധങ്ങൾ ടിബറ്റൻ, ഇന്ത്യൻ സ്വാധീനങ്ങളുടെ ഒരു മിശ്രിതം കൊണ്ടുവന്നു, അത് അതിൻ്റെ വാസ്തുവിദ്യയിലും കലയിലും പാരമ്പര്യത്തിലും അനുഭവിക്കാനാകും. ലഡാക്കിൽ തീർച്ചയായും സന്ദർശിക്കേണ്ട ചില സ്ഥലങ്ങൾ ഇതാ:

 

ലേ കൊട്ടാരം(Leh Palace)

 

സ്ഥലം: ലേ, ലഡാക്ക്

ചരിത്രം: പതിനേഴാം നൂറ്റാണ്ടിൽ സെങ്ഗെ നംഗ്യാൽ രാജാവ് പണികഴിപ്പിച്ച ഒൻപത് നിലകളുള്ള ലേ കൊട്ടാരം ഒരു കാലത്ത് ഒരു രാജകീയ വസതിയായിരുന്നു, ഇപ്പോൾ ടിബറ്റൻ വാസ്തുവിദ്യയുടെ ഒരു പ്രധാന ഉദാഹരണമാണ്. ലാസയിലെ പൊട്ടാല കൊട്ടാരത്തോട് സാമ്യമുള്ള ഇത് ലഡാക്കിൻ്റെ രാജകീയ പൈതൃകത്തെ പ്രതീകപ്പെടുത്തുന്ന ലേ പട്ടണത്തിൻ്റെയും ചുറ്റുമുള്ള പർവതങ്ങളുടെയും വിശാലമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു.

 

തിക്സി മൊണാസ്ട്രി(Thiksey Monastery)

 

 സ്ഥലം: തിക്‌സി വില്ലേജ്, ലേയിൽ നിന്ന് 19 കിലോമീറ്റർ

ചരിത്രം: പതിനഞ്ചാം നൂറ്റാണ്ടിൽ സ്ഥാപിതമായ തിക്‌സി മൊണാസ്ട്രി, 12 നിലകളുള്ള ഒരു സമുച്ചയമാണ്, അതിൽ നിരവധി സ്തൂപങ്ങളും പ്രതിമകളും ചുമർചിത്രങ്ങളും ഉണ്ട്. ടിബറ്റിലെ പൊട്ടാല കൊട്ടാരത്തോട് സാദൃശ്യമുള്ളതിനാൽ ഇത് ടിബറ്റൻ ബുദ്ധമതത്തിലെ ഗെലുഗ് വിഭാഗത്തിൻ്റെ പ്രധാന ആത്മീയ കേന്ദ്രമാണ്. 49 അടി ഉയരമുള്ള മൈത്രേയ ബുദ്ധൻ്റെ പ്രതിമയാണ് ആശ്രമത്തിൻ്റെ പ്രധാന ആകർഷണം, ലഡാക്കി കലയുടെയും ഭക്തിയുടെയും മനോഹരമായ ഒരു ഭാഗമാണ്.

 

ഹെമിസ് മൊണാസ്ട്രി(Hemis Monastery)

 

സ്ഥലം: ഹെമിസ്, ലേയിൽ നിന്ന് 45 കി.മീ

ചരിത്രം: 1672-ൽ സെങ്ഗെ നംഗ്യാൽ രാജാവ് സ്ഥാപിച്ച ഹെമിസ് മൊണാസ്ട്രി, ടിബറ്റൻ ബുദ്ധമതത്തിലെ ദ്രുക്പ വംശത്തിന് സമർപ്പിച്ചിരിക്കുന്ന ലഡാക്കിലെ ഏറ്റവും വലുതും സമ്പന്നവുമായ ആശ്രമമാണ്. വാർഷിക ഹെമിസ് ഫെസ്റ്റിവലിന് ഇത് പ്രശസ്തമാണ്, ഈ സമയത്ത് സന്യാസിമാർ ഗുരു പത്മസംഭവയുടെ ബഹുമാനാർത്ഥം വർണ്ണാഭമായ മുഖംമൂടി നൃത്തങ്ങൾ അവതരിപ്പിക്കുന്നു, ഇത് ലഡാക്കി സംസ്കാരത്തിൻ്റെ കേന്ദ്രബിന്ദുവായി മാറുന്നു.

 

പാംഗോങ് തടാകം(Pangong Lake)

 

സ്ഥാനം: ഇന്ത്യ-ചൈന അതിർത്തിയിലെ ലേയിൽ നിന്ന് 160 കി.മീ

ചരിത്രം: പകൽ മുഴുവൻ നിറങ്ങൾ മാറ്റുന്ന നീല നിറത്തിലുള്ള വെള്ളമുള്ള പാങ്കോങ് തടാകം, ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള അതിർത്തിയിലുള്ള അതിൻ്റെ സൗന്ദര്യത്തിനും സ്ഥാനത്തിനും പ്രശസ്തി നേടിയിട്ടുണ്ട്. ചരിത്രപരമായി വ്യാപാര പാതകളുടെ ഭാഗമായ ഇത് ലഡാക്കിൻ്റെ പ്രകൃതി സൗന്ദര്യത്തെയും ഭൗമരാഷ്ട്രീയ പ്രാധാന്യത്തെയും പ്രതിനിധീകരിക്കുന്നു.

 

നുബ്ര വാലി(Nubra Valley)

 

സ്ഥലം: ലേയിൽ നിന്ന് 150 കിലോമീറ്റർ അകലെ, ഖാർദുങ് ലാ പാസ് വഴി എത്തിച്ചേരാം ചരിത്രം: സിൽക്ക് റൂട്ടിൻ്റെ ഒരു പ്രധാന ഭാഗമായിരുന്നു നുബ്ര വാലി, ആ പുരാതന വ്യാപാര പാതകളുടെ പാരമ്പര്യമായ ഇരട്ട-ഹമ്പഡ് ബാക്ട്രിയൻ ഒട്ടകങ്ങളെ ഇപ്പോഴും കണ്ടെത്താൻ കഴിയും. 14-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഡിസ്കിറ്റ് മൊണാസ്ട്രി താഴ്വരയിലെ ഏറ്റവും പഴക്കമുള്ള ആശ്രമമാണ്, സമാധാനത്തിൻ്റെയും സംരക്ഷണത്തിൻ്റെയും പ്രതീകമായ മൈത്രേയ ബുദ്ധൻ്റെ 106 അടി പ്രതിമയാണ് ഇത് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.

 

ഖാർദുങ് ലാ(Khardung La)

 

സ്ഥലം: ലേയിൽ നിന്ന് 39 കി.മീ

ചരിത്രം: 5,359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഖർദുങ് ലാ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ പാസ്സുകളിലൊന്നാണ്. ചരിത്രപരമായി, ലേയ്ക്കും മധ്യേഷ്യയ്ക്കും ഇടയിൽ വ്യാപാരം നടത്തുന്ന യാത്രക്കാരുടെ ഒരു സുപ്രധാന കവാടമായിരുന്നു ഇത്, ഇന്ന് അതിമനോഹരവും പരുക്കൻ ഭൂപ്രദേശവും കൊണ്ട് സാഹസിക പ്രേമികൾക്ക് ആവേശകരമായ അനുഭവം പ്രദാനം ചെയ്യുന്നു.

 

അൽചി മൊണാസ്ട്രി(Alchi Monastery)

 

സ്ഥലം: അൽചി വില്ലേജ്, ലേയിൽ നിന്ന് 70 കിലോമീറ്റർ

ചരിത്രം: പതിനൊന്നാം നൂറ്റാണ്ടിലെ അൽചി മൊണാസ്ട്രി, ലഡാക്കിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ ആശ്രമങ്ങളിൽ ഒന്നാണ്. ഈ പ്രദേശത്തെ മറ്റ് ആശ്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി, അൽചിയുടെ വാസ്തുവിദ്യയും ഫ്രെസ്കോകളും കാശ്മീരി കലയുടെ സ്വാധീനമുള്ള ഒരു സവിശേഷമായ ഇന്തോ-ടിബറ്റൻ ശൈലിയെ പ്രതിഫലിപ്പിക്കുന്നു, ഇത് ഇന്ത്യൻ, ടിബറ്റൻ സൗന്ദര്യശാസ്ത്രത്തിൻ്റെ അസാധാരണമായ മിശ്രിതം പ്രദർശിപ്പിക്കുന്നു.

 

കാന്തിക കുന്ന്(Magnetic Hill)

 

സ്ഥലം: ലേ-കാർഗിൽ ഹൈവേയിൽ ലേയിൽ നിന്ന് 30 കി.മീ

ചരിത്രം: "ഗ്രാവിറ്റി ഹിൽ" എന്നറിയപ്പെടുന്ന, മാഗ്നെറ്റിക് ഹിൽ വാഹനങ്ങൾ മുകളിലേക്ക് ഉരുളുന്നത് ദൃശ്യമാകുന്ന ഒരു ഒപ്റ്റിക്കൽ മിഥ്യ സൃഷ്ടിക്കുന്നു. ചരിത്രപരമല്ലെങ്കിലും, സന്ദർശകരെ ആകർഷിക്കുകയും ലഡാക്കിൻ്റെ തനതായ ഭൂപ്രകൃതി പ്രകടമാക്കുകയും ചെയ്യുന്ന ഒരു കൗതുകകരമായ പ്രകൃതി പ്രതിഭാസമാണിത്.

 

ഈ ലക്ഷ്യസ്ഥാനങ്ങളിൽ ഓരോന്നും ലഡാക്കിൻ്റെ സമ്പന്നമായ ചരിത്രവും സാംസ്കാരിക വൈവിധ്യവും വിസ്മയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും പ്രദർശിപ്പിക്കുന്നു, ഇത് സാഹസികതയും ആത്മീയതയും പൈതൃകവും സമന്വയിപ്പിക്കുന്ന ഒരു അതുല്യമായ യാത്രാനുഭവമാക്കി മാറ്റുന്നു.

News image

ഇലവീഴാപൂഞ്ചിറ

ഇന്ത്യയിലെ കേരളത്തിലെ കോട്ടയം ജില്ലയിലെ മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് ഇലവീഴാപൂഞ്ചിറ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും വിശാലമായ കാഴ്ചകൾക്കും പേരുകേട്ടതാണ്. "ഇലവീഴാപൂഞ്ചിറ" എന്ന പേര് മലയാളത്തിൽ നിന്ന് "ഇലകൾ വീഴാത്ത പൂക്കളുടെ കുളം" എന്നാണ് വിവർത്തനം ചെയ്യുന്നത് - "ഇല" (ഇലകൾ), "വീഴ" (വീഴാത്തത്), "പൂഞ്ചിറ" (കുളം). ഈ പേര് പ്രദേശത്തിൻ്റെ സ്വഭാവഗുണമുള്ള മരങ്ങളുടെ അഭാവത്തെ സൂചിപ്പിക്കുന്നു, ഇത് മലമുകളിൽ തുറന്നതും വ്യക്തവുമായ വിസ്തൃതി സൃഷ്ടിക്കുന്നു.

 

ഇലവീഴാപൂഞ്ചിറയുടെ പ്രധാന വിശേഷങ്ങൾ

 

സ്ഥാനം: കോട്ടയത്ത് നിന്ന് ഏകദേശം 55 കിലോമീറ്റർ അകലെയും മേലുകാവിന് അടുത്തും സ്ഥിതി ചെയ്യുന്ന മൂന്ന് ആകർഷകമായ കുന്നുകൾക്കിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്: മാങ്കുന്ന്, കുടയത്തൂർമല, തോണിപ്പാറ, ഇവയെല്ലാം ഇലവീഴപൂഞ്ചിറയുടെ ഉരുൾപൊട്ടൽ ഭൂപ്രദേശത്തിന് സംഭാവന നൽകുന്നു.

 

പനോരമിക് കാഴ്ചകൾ: സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,200 അടി ഉയരത്തിൽ, ഇലവീഴാപൂഞ്ചിറ അതിമനോഹരമായ കാഴ്ചകൾ നൽകുന്നു, പ്രത്യേകിച്ച് സൂര്യോദയത്തിലും അസ്തമയ സമയത്തും. തെളിഞ്ഞ ദിവസങ്ങളിൽ, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ പോലും ഇവിടെ നിന്ന് കാണാൻ കഴിയുമെന്ന് പറയപ്പെടുന്നു.

 

പ്രകൃതിസൗന്ദര്യം: വിശാലമായ പുൽമേടുകൾ, മൃദുലമായ കുന്നിൻ ചരിവുകൾ, ആഴമേറിയ താഴ്‌വരകൾ എന്നിവയുള്ള ഈ പ്രദേശം പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും ഒരു സങ്കേതമാണ്. മൺസൂൺ കാലത്ത്, ചെറിയ കുളങ്ങളും അരുവികളും സ്വാഭാവികമായി രൂപം കൊള്ളുന്നു, ഇത് ഭൂപ്രകൃതിയുടെ ഭംഗി വർദ്ധിപ്പിക്കുന്നു.

 

ട്രെക്കിംഗും ക്യാമ്പിംഗും: ഇലവീഴാപൂഞ്ചിറ ട്രക്കിംഗ് ചെയ്യുന്നവർക്കും ക്യാമ്പിംഗ് ചെയ്യുന്നവർക്കും ഇടയിൽ പ്രശസ്തമാണ്, ചുറ്റുമുള്ള കുന്നുകളിലൂടെ വിവിധ ട്രക്കിംഗ് പാതകൾ വാഗ്ദാനം ചെയ്യുന്നു. സമൃദ്ധമായ സസ്യജാലങ്ങളിലൂടെയും ഇടയ്ക്കിടെ പാറകൾ നിറഞ്ഞ പാതകളിലൂടെയും സഞ്ചരിക്കുന്ന പാതകൾ സന്ദർശകർക്ക് സാഹസികമായ അനുഭവം നൽകുന്നു.

 

പുരാണ പ്രാധാന്യം: പ്രാദേശിക ഐതിഹ്യമനുസരിച്ച് ഇലവീഴാപൂഞ്ചിറ ഇന്ത്യൻ ഇതിഹാസമായ മഹാഭാരതവുമായി ബന്ധപ്പെട്ടിരിക്കുന്നു. പാണ്ഡവരുടെ പത്നിയായ ദ്രൗപതി ഇവിടുത്തെ പ്രകൃതിദത്തമായ കുളങ്ങളിൽ കുളിക്കാറുണ്ടായിരുന്നുവെന്നും ഇലകൾ പൊഴിയുന്നത് തടഞ്ഞ് മലനിരകൾ അവർക്ക് സ്വകാര്യത നൽകിയിരുന്നതായും പറയപ്പെടുന്നു.

 

 തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് ഏകാന്തതയും പ്രകൃതിസൗന്ദര്യവും തേടുന്നവർക്ക് ശാന്തമായ രക്ഷപ്പെടൽ പ്രദാനം ചെയ്യുന്ന ഇലവീഴാപൂഞ്ചിറ കേരളത്തിലെ ഒരു മറഞ്ഞിരിക്കുന്ന രത്നമാണ്.

എത്തിച്ചേരുവാൻ

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും മൂലമറ്റം ഭാഗത്തേയ്ക് സഞ്ചരിച്ച് കാ‍‍ഞ്ഞാർ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം. പാലായിൽ നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് എത്തിച്ചേരാവുന്നതാണ്. കോട്ടയത്തു നിന്നും 55 കിലോമീറ്റർ അകലെയാണ് ഇലവീഴാപൂഞ്ചിറ. എന്നാൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം.

ഗതാഗത സൗകര്യം

  1. കൊച്ചിയാണ് ഏറ്റവുമടുത്തുള്ള വിമാനത്താവളം.
  2. ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷൻ കോട്ടയവും.
  3. ഏറ്റവും അടുത്ത ബസ് സ്റ്റാൻഡ് തൊടുപുഴയുമാണ്.

Technology News

News image

നവീന സാങ്കേതികവിദ്യകൾ: ഭാവിയുടെ വാതിലുകൾ തുറക്കുന്നു

സാങ്കേതിക വിദ്യയുടെ വേഗത്തിലിരിക്കുന്ന ലോകത്ത്, നാം എല്ലാ ദിവസവും പുതിയ ആശയങ്ങളും നവീകരണങ്ങളും കാണുന്നു. ഇന്നത്തെ കാലഘട്ടത്തിൽ, ചില പുതിയ സാങ്കേതികവിദ്യകൾ നമ്മുടെയൊത്ത നയം മാറ്റുന്നതിന് ശ്രമിക്കുന്നു. ഇവയെ കുറിച്ച് ചുരുക്കം അറിയാം:

 

1. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നും പറഞ്ഞാൽ, ഇത് യന്ത്രങ്ങൾക്ക് മനുഷ്യനോടു കൂടെയുള്ള സാങ്കേതിക വിദ്യയാണ്. AI ഉപകരണങ്ങൾ, പോലെയുള്ള ചാറ്റ്ബോട്ടുകൾ, ആരോഗ്യ പരിചരണം, നിർമ്മാണം, ഗെയിംസ്, വ്യാവസായിക പ്രക്രിയകൾ എന്നിവയിലൂടെ ദൃശ്യമായ പ്രയോഗങ്ങൾ നൽകുന്നു. AI-ന്റെ നവീന ഘടനകൾ, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ് എന്നിവയിലൂടെ കൂടുതൽ വികസനങ്ങൾ നടപ്പാക്കുന്നു.

 

2. ബ്ലോക്ക്ചെയിൻ

 

ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യ, വിവരങ്ങളുടെ സുരക്ഷിതമായ കൈമാറ്റത്തിനും സംഭരണത്തിനുമുള്ള ഒരു പുതിയ മാർഗമാണ്. ഇതിലൂടെ പണമിടപാടുകൾ, വ്യവസായങ്ങൾ, സർക്കാറുകൾ എന്നിവയിൽ സുരക്ഷിതമായ ഡാറ്റ കൈമാറാം. ക്രിപ്റ്റോക്കറൻസികൾ, ഡിസ്പ്യുട്ട് റിപ്പോർട്ടിങ്ങ്, ആസൂത്രണ പ്രക്രിയകൾ എന്നിവയിൽ ബ്ലോക്ക്ചെയിൻ വ്യാപകമായി ഉപയോഗിക്കുന്നു.

 

3. ക്വാണ്ടം കംപ്യൂട്ടിങ്ങ്

 

ക്വാണ്ടം കംപ്യൂട്ടിങ്ങ്, നിലവിലെ കംപ്യൂട്ടറുകളെക്കാൾ മുകളിലുള്ള പ്രോത്സാഹനങ്ങൾ നൽകുന്നു. ഇത് ക്വാണ്ടം ബിറ്റ് എന്നതിനാൽ പ്രവർത്തിക്കുന്നു, ഇത് സമാനമായതിൽ നിന്ന് അത്തരം വേഗത്തിൽ വിവരങ്ങൾ പ്രോസസ് ചെയ്യാൻ കഴിയും. ക്വാണ്ടം കംപ്യൂട്ടറുകൾക്ക് കമ്പ്യൂട്ടിംഗ് പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രയോഗങ്ങൾ മികച്ചതാകും.

 

4. 5G ടെലികമ്മ്യൂണിക്കേഷൻസ്

 

5G സാങ്കേതിക വിദ്യ, ഇൻറർനെറ്റ് കണക്ഷനുകളുടെ വേഗതയിലും കാര്യക്ഷമതയിലും ഉയർന്ന നിലവാരത്തെ പ്രദാനം ചെയ്യുന്നു. 5G വഴി, ആഗോളമായി ഡേറ്റാ കൈമാറ്റങ്ങൾ 10x-ലധികം വേഗത്തിലാകും. IoT (ഇന്റർനെറ്റ് ഓഫ് തിംഗ്സ്) ഉപകരണങ്ങൾ, ഓട്ടോമോട്ടീവ് സാങ്കേതിക വിദ്യ, സ്മാർട്ട് നഗരങ്ങൾ എന്നിവയിൽ 5G യുടെ പ്രയോഗങ്ങൾ വ്യാപകമായി കാണാം.

 

5. യൂസർ എക്സ്പീരിയൻസ് (UX) ഡിസൈനിംഗ്

 

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഉപയോക്തൃ അനുഭവം വളരെ പ്രധാനമാണ്. പുതിയ UX ഡിസൈനിംഗ് ഉപകരണങ്ങൾ, ഉപയോക്താക്കളുടെ ആവശ്യം മനസിലാക്കുന്നതിനും അവരുടെ പ്രക്രിയകൾ സുഗമമാക്കുന്നതിനുമുള്ള എളുപ്പമുള്ള മാർഗങ്ങൾ നൽകുന്നു. 3D മോഡലിംഗ്, VR (വർത്തമാന്യ യാഥാർഥ്യം), AR (വിദ്യുതീയ യാഥാർഥ്യം) എന്നിവയിൽ UX ഡിസൈനിംഗ് പ്രധാന പങ്ക് വഹിക്കുന്നു.

 

ഉപസംഹാരം

 

ഈ പുതിയ സാങ്കേതിക വിദ്യകൾ നമുക്ക് ഒരു പുതിയ ലോകത്തെ കാണിക്കുന്നു. അത് നമ്മുടെ നിത്യജീവിതത്തെ, ജോലിയിൽ കഴിവുകളെ, പൊതുവായ വിദ്യാഭ്യാസം, ആരോഗ്യം, സങ്കീർണ്ണമായ സമസ്യകൾ എന്നിവയെ സൃഷ്ടിക്കുന്നു. നവീന സാങ്കേതിക വിദ്യകൾക്കൊപ്പം, നാം ഏറ്റവും പുതിയ പ്രായോഗികമായ പരിഹാരങ്ങളും ലഭിക്കാം.

News image

ആപ്പിളിന് കഴിയുമെന്ന് തോന്നുന്നില്ല; ഐഫോൺ 15 പ്രോ മോഡലുകളിൽ ഈ ഫീച്ചർ ഉണ്ടാകില്ല

ആപ്പിൾ ഐഫോൺ 15 പ്രോ (iPhone 15 Pro), ഐഫോൺ 15 പ്രോ മാക്സ് എന്നീ മോഡലുകളിൽ ഫിസിക്കൽ ബട്ടണില്ലാത്ത ഡിസൈനായിരിക്കും ഉണ്ടായിരിക്കുക എന്നായിരുന്നു ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. എന്നാൽ സോളിഡ് സ്റ്റേറ്റ് ഹാപ്‌റ്റിക് ബട്ടണുകൾക്ക് പകരം നോ ബട്ടൺ ഡിസൈൻ ഉള്ള ഐഫോൺ മോഡലുകൾ ഈ വർഷം ഉണ്ടാകില്ലെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരമൊരു പദ്ധതി ആപ്പിളിന് ഉണ്ടായിരുന്നു എന്നും എന്നാൽ പിന്നീട് ബട്ടണില്ലാത്ത ഡിസൈനിൽ നിന്നും ആപ്പിൾ പിന്തിരിഞ്ഞുവെന്നും പുതിയ റിപ്പോർട്ടിൽ പറയുന്നു.

Auto News